April 24, 2024

കൊവിഡ് 19 ജാഗ്രത പോര്‍ട്ടറിലിൽ വിവരങ്ങൾ ലഭ്യമാകാൻ ക്യൂ ആര്‍ കോഡ് സംവിധാനവുമായി ആരോഗ്യ വകുപ്പ്

0
ക്യൂ ആര്‍ കോഡ് സംവിധാനവുമായി ആരോഗ്യ വകുപ്പ്
സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ അയാളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കൊവിഡ് 19 ജാഗ്രത പോര്‍ട്ടറിലെത്തും. സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കോഡ് സ്‌കാന്‍ ചെയ്ത് വ്യാപാരിയെ കാണിച്ചാല്‍ മാത്രമേ സാധനങ്ങള്‍ നല്‍കുകയുള്ളു. ഇതോടെ സ്മാര്‍ട്ട് ഫോണില്ലാത്തവരുടെ പേരുവിവരങ്ങള്‍ മാത്രം വ്യാപാരസ്ഥാപനങ്ങളില്‍ രേഖപ്പെടുത്തിയാല്‍ മതി. ‍ക്യുആർ കോഡ് സംവിധാനം വന്നതോടെ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം ഉണ്ടായാല്‍ വ്യാപര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കയ്യിലുണ്ടാവും. പിന്നിട് ഇവരെ കണ്ടെത്താനും പരിശോധന നടത്താനും സഹായകമാകും. ജില്ലയില്‍ ഇത്തരത്തിലൊരു സംവിധാനം ആദ്യമായാണ് ആരോഗ്യവകുപ്പ്  മുന്‍കൈയ്യെടുത്ത് ഒരുടൗണില്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ മറ്റ് ടൗണുകളിലും ക്യൂ ആര്‍ കോഡ് സംവിധാനം നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *