April 27, 2024

കരാത്തെ കിഡ്…. നന്നേ ചെറുപ്പത്തിലെ മാതാപിതാക്കള്‍ക്കൊപ്പം കരാട്ടെ അഭ്യസിച്ച് നാടിന്റെ അഭിമാനമായി മാറിയ കരാത്തെ കിഡിനെ പരിചയപ്പെടാം

0
Img 20210423 Wa0036.jpg
കരാത്തെ കിഡ്….

നന്നേ ചെറുപ്പത്തിലെ മാതാപിതാക്കള്‍ക്കൊപ്പം കരാട്ടെ അഭ്യസിച്ച് നാടിന്റെ അഭിമാനമായി മാറിയ കരാത്തെ കിഡിനെ പരിചയപ്പെടാം
തയ്യാറാക്കിയത്
യു ബി സംഗീത
എച്ച്ഒഡി. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍.
ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്
 കരാട്ടെക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ അടുക്കാന്‍ എല്ലാവര്‍ക്കും ഒരു പേടിയാണ്. പക്ഷെ അതൊരു കൊച്ചുകുട്ടി കൂടിയായാലോ. അതും പെണ്‍കുട്ടി. നന്നേ ചെറുപ്പത്തിലെ മാതാപിതാക്കള്‍ക്കൊപ്പം കരാട്ടെ അഭ്യസിച്ച് നാടിന്റെയും സ്‌കൂളിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് പയ്യോളി സ്വദേശി ഇസാറ സുനില്‍. കോഴിക്കോട് അമൃത പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും പയ്യോളിലെ കരാട്ടെ ഇന്‍സ്ട്രറ്റേഴ്‌സ് ആയ സുനില്‍ റെജിമ സൂനില്‍ ദന്വതികളുടെ മകളാണ് ഈ മിടുക്കി. ചെറുപ്പത്തില്‍ തന്നെ തന്റെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ കരാട്ടെയുടെ ബാലാപാഠങ്ങള്‍ പഠിച്ചതു കൊണ്ട് ഇസാറ എത്തിച്ചേരാത്ത ടൂര്‍ണമെന്റുകള്‍ വിരളമാണ്. കരാട്ടെ അക്കാദമിയിലാണ് ഇസാറ ജനിച്ചതെന്ന് പറയാം. രണ്ട് വയസുമുതലാണ് ഇസാറ കരാട്ടെ പരീശീലനം തുടങ്ങിയത്. മൂന്നര വയസില്‍ ആദ്യത്തെ ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.
ഇതിനകം തന്നെ 40 -ഓളം ടൂര്‍ണമെന്റുകളിലില്‍ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ മത്സരത്തിലും സ്വര്‍ണമെഡല്‍ ജേതാവ്. ആറാം വയസില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കി.
പരമ്പരാഗത ജപ്പാനീസ് രീതിയായ കെന്‍ യു റിയോ കരാട്ടെ ശൈലിയാണ് ഇസാറ പഠിക്കുന്നത്. കാരാട്ടെക്കൊപ്പം ജുഡോയും ഈ മിടുക്കി പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന അമെച്വര്‍ ജൂഡോ ചാമ്പ്യന്‍ ഷിപ്പില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ വിജയിയായി. സിബിഎസ്ഇ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വടകര അമൃത പബ്ലിക് സ്‌കൂളിനെ പ്രതിനിധീകരിച്ച് കേരളത്തിനു വേണ്ടിയും മത്സരിച്ചു. സ്‌കൂള്‍ സ്‌പോര്‍ട്‌സിലെ വ്യക്തിഗത ചാമ്പ്യനാണ് ഇസാറ. മാര്‍ഷല്‍ ആര്‍ട്‌സ് കംപല്‍സറി പഠന വിഷയമാക്കണമെന്നാണ് ഈ ചെറുപ്രായത്തില്‍ ഇസാറയുടെ അഭിപ്രായം.
കൊറോണക്കാലത്തും ഒരു മിനിറ്റു പോലും കളയാതെയാണ് ഇസാറ പരിശീലനം ചെയ്യുന്നത്.
കോറോണക്കാലമല്ലേ, സ്‌കൂളിലൊന്നും പോകണ്ടല്ലോ എന്ന് പറഞ്ഞ് രാവിലെ മടിപിടിച്ച് കിടന്നുറങ്ങാന്‍ ഇസാറയെ കിട്ടൂല. അവള്‍ രാവിലെ അഞ്ച് മണിക്കേണിറ്റ് കരാത്തെ പരീശീലകനായ അച്ഛനൊപ്പം 5.30 തിന് വീടിനടുത്തുള്ള ഗ്രൗണ്ടില്‍ ഓടാനിറങ്ങും. ദിവസവും നാല് കിലോമീറ്ററാണ് ഈ ചെറു പ്രായത്തില്‍ ഇസാറ ഓടുന്നത്. വൈകീട്ട് അമ്മക്കൊപ്പം പരിശീലനം. പെരുമാള്‍ പുരം വാക്കേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച 12 കിലോമീറ്റര്‍ കൂട്ടയോട്ട മത്സരത്തില്‍ ഇസാറയായിരുന്നു ചെറുപ്രായക്കാരി.
ഒരു വയസുള്ള അനിയത്തി സെറിനും കരാട്ടെയോടാണ് ഇപ്പോഴേ താല്‍പര്യം. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പി ടി ഉഷയുടെ നാട്ടില്‍ നിന്നുമുള്ള ഈ മിടിക്കി ഭാവിയില്‍ ഇന്ത്യ അറിയപ്പെടുന്ന ഒരു താരമായി മാറുമെന്നതില്‍ സംശയമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *