November 8, 2026

സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
തരുവണ: സുല്‍ത്താന്‍ ബത്തേരി ടീംമിഷന്‍ കൂട്ടായ്മയുടെയും തരുവണ പള്ളിയാല്‍ കുടംബകൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ കോവിഡ് വാക്സിനേഷൻ മെഗാ മെഡിക്കല്‍ ക്യാമ്പ് തരുവണയില്‍ സംഘടിപ്പിച്ചു.മീത്തല്‍പള്ളി മദ്രസ്സയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വെച്ച് രജിസ്റ്റര്‍ ചെയ്ത 250-ഓളം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി.ജില്ലയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷനെത്തിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ടീംമിഷന്‍ വിവിധയിടങ്ങളിലെ സാമൂഹ്യസംഘങ്ങളുമായി കൈകോര്‍ത്ത് ഇതിനോടകം രണ്ടായിരത്തോളം പേര്‍ക്ക് കോവിസ് വാക്‌സിനേഷന്‍ നല്‍കി ക്ഴിഞ്ഞു.തരുവണയിലെ ക്യാമ്പിന് ഡോ.സലീം,നിസാംമുഹമ്മദ്,സോണി ആസാദ്,ഇബ്രാഹിം പള്ളിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *