August 3, 2026

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210430-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി ഒണ്ടയങ്ങാടി മുദ്രമൂലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവുമൂല ആദിവാസി കോളനിയിലെ മാരന്റെ മകൻ അപ്പുകുട്ടൻ (38) ആണ് മരിച്ചത്. ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നു അപ്പുക്കുട്ടനെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം വിറക് ശേഖരിക്കാനായി പോയ അപ്പുക്കുട്ടനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം വെള്ളിയാഴ്ച കുളത്തിൽ പൊങ്ങുകയായിരുന്നു. അപ്പുക്കുട്ടന്റെ മാതാവ് നേരത്തേ മരിച്ചു. ദാസപ്പൻ, ചന്ദ്രിക, ചന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *