വി.വി പ്രകാശിനെ അനുസ്മരിച്ചു


Ad
വി.വി പ്രകാശിനെ അനുസ്മരിച്ചു

കല്‍പ്പറ്റ: ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്‍റെ നേതാവും, മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായിരുന്ന അഡ്വ.വി.വി പ്രകാശിന്‍റെ ആകസ്മിക വിയോഗത്തിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആദര്‍ശ ധീരനും, കഠിനാധ്വാനിയുമായിരുന്ന ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിന്‍റെ വക്കിലെത്തിച്ച് അത് കാണാതെ പോയത് ദുഖകരമായെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ആശയങ്ങളും, അഭിപ്രായങ്ങളും എന്നും ഓര്‍മ്മപ്പെടേണ്ടതാണ്. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി അംഗം പി.പി ആലി, എം.എ ജോസഫ്, ബിനു തോമസ്, ജി. വിജയമ്മ ടീച്ചര്‍, പി.ശോഭനകുമാരി, കെ. ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *