കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു


Ad
കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി പി ഷിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. പൊഴുതന ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്ന ഭൗതിക ശരീരത്തിൽ ജില്ലാ കളക്ട്ടർ ഡോ. അദീല അബ്ദുള്ള റീത്ത് സമർപ്പിച്ചു. തുടർന്ന് പൊഴുതന കുറിച്യാർ മലയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

മേയ് നാലിനാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി പി ഷിജി (45) മരിച്ചത്. മൃതദേഹം ഇന്നലെ (മെയ് 6 ന് ) രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വൈത്തിരി തഹസില്‍ദാര്‍ എം ഇ എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.
28 മദ്രാസ് റജിമെന്റിലെ സൈനികനായ സി.പി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *