നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടുനില

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടുനില സ്ഥാനാര്‍ഥി (പാര്‍ട്ടി), കിട്ടിയ വോട്ട് (ബ്രാക്കറ്റില്‍ പോസ്റ്റല്‍ വോട്ട്) എന്ന ക്രമത്തില്‍ *കല്‍പ്പറ്റ* അഡ്വ. ടി.സിദ്ദിഖ് (ഐ.എന്‍.സി)- 70252 (1407)  *ഭൂരിപക്ഷം- 5470* എം.വി. ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി)- 64782 (1390) സുബീഷ് ടി.എം (ബി.ജെ.പി)- 14113 (245) അശ്വിന്‍ ഭീംനാഥ് (ബി.എസ്.പി)- 928 (13) ടി. സിദ്ദിഖ് അബ്ദുള്ള (സ്വതന്ത്രന്‍)-…

കേളുവേട്ടൻ ഇഫക്ടിൽ ഞെട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ.

കേളുവേട്ടൻ ഇഫക്ടിൽ ഞെട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ… മാനന്തവാടി: പരാജയത്തെക്കാളുപരി മേലോട്ടുയർന്ന വോട്ടുകളുടെ എണ്ണത്തിൽ അമ്പരന്ന് മാനന്തവാടിയിൽ യു.ഡി.എഫ്. കേളുവേട്ടൻ എന്ന ഇഫക്ട് ഇത്തരത്തിലുള്ള ഗ്രാഫിലേക്കെത്തുമെന്ന് ആരും പ്രതിക്ഷിച്ചില്ല.കഴിഞ്ഞ തവണത്തെ 1307 എന്ന ഭൂരിപക്ഷം ഇത്തവണ അനായാസേനെ അട്ടിമറിക്കാമെന്ന് യു.ഡി.എഫ് കരുതിയിരുന്നു. 2016ലെ കോൺഗ്രസിലെയും ലീഗിലെയും ഉൾപോരുകൾ പ്രത്യക്ഷത്തിൽ ഇത്തവണയില്ല എന്നതായിരുന്നു അതിൻ്റെ കാരണം. എങ്കിലും കേന്ദ്ര…

പ്രമുഖ നേതാക്കൾ എതിർ പാളയത്തിൽ ചേക്കേറിയിട്ടും കോട്ടം തട്ടാതെ യു.ഡി.എഫ്.

കൽപ്പറ്റ:പ്രമുഖ നേതാക്കൾ എതിർ പാളയത്തിൽ ചേക്കേറിയിട്ടും കോട്ടം തട്ടാതെ യു.ഡി.എഫ്. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും നേതാക്കളുടെ രാജി കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. കൽപ്പറ്റയിൽ ഐ.എൻ.ടി.യു സി ജനറൽ സെക്രട്ടറിയും ഡി.സി.സി സെക്രട്ടറിയുമായ പി.കെ അനിൽകുമാർ, ബത്തേരിയിൽ മുൻ എം.എൽ എ യും വനിതാ കമ്മീഷൻ ചെയർപേഴ്സണുമായകെ.സി റോസക്കുട്ടി ടീച്ചർ, കെ.പി. സി.സി സെക്രട്ടറി എം.എസ് വിശ്വനാഥൻ…

പാർട്ടിയെ അമ്പരിപ്പിച്ച തുടർ ഭരണക്കാറ്റ് വയനാട്ടിൽ ഏശിയില്ല.

പാർട്ടിയെ അമ്പരിപ്പിച്ച തുടർ ഭരണക്കാറ്റ് വയനാട്ടിൽ ഏശിയില്ല. കൽപ്പറ്റ: സംസ്ഥാന തലത്തിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലും എക്സിറ്റ് പോളും മറികടന്ന് അമ്പരപ്പിക്കുന്ന തുടർ ഭരണം ഇടതുപക്ഷത്തിന് ലഭിക്കുമ്പോൾ, വയനാട്ടിൽ ഇതിന് ഘടക വിരുദ്ധ തരംഗം. 2016ൽ വയനാട്ടിലെ മൂന്നിൽ രണ്ട് സീറ്റും നേടിയ എൽ.ഡി.എഫിന് ഭരണ നേട്ടങ്ങൾ എടുത്ത് കാട്ടാനുണ്ടായിട്ടും ഒരു സീറ്റാണ് നേടിയത്.…

രണ്ടാം തവണയും വിജയം ആവർത്തിച്ച് ഒ ആർ കേളു

രണ്ടാം തവണയും വിജയം ആവർത്തിച്ച് ഒ ആർ കേളു ഇത്തവണയും മാനന്തവാടി മണ്ഡലത്തിൽ വിജയക്കാെടി പാറിച്ച് എൽഡിഎഫ് സ്ഥാനാർഥി ഒ ആര്‍ കേളു. 9066 വോട്ടുകൾക്ക് ലീഡ് നേടി.മുൻ മന്ത്രിയും യു ഡി എഫ് സ്ഥാനാർഥിയുമായ പി കെ ജയലക്ഷ്മി ആയിരുന്നു എതിർ സ്ഥാനാർഥി. പള്ളിയറ മുകുന്ദനാണ് എൻ ഡി എ സ്ഥാനാർഥി. നിയമസഭയിലേക്ക് രണ്ടാമങ്കമാണ്.…

അട്ടിമറി വിജയം സ്വന്തമാക്കി ടി. സിദ്ദിഖിന്

അട്ടിമറി വിജയം സ്വന്തമാക്കി ടി. സിദ്ദിഖിന്  കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർഥി അഡ്വ. ടി സിദ്ദിഖിന് ആവേശോജ്ജ്വല വിജയം. 4886 വോട്ടുകൾ ലീഡ് നേടിയാണ് വിജയം. ഇടത് സ്ഥാനാർഥിയായ എം വി ശ്രേയാംസ് കുമാറായിരുന്നു എതിരാളി. ടി എം സുബീഷായിരുന്നു എൻ ഡി എ സ്ഥാനാർഥി. മികച്ച പ്രവര്‍ത്തന പരിചയവുമായാണ് സിദ്ധീഖ്…

ഐ സി യുടെ സ്വന്തം ബത്തേരി; ഹാട്രിക് വിജയം സ്വന്തമാക്കി ഐ സി ബാലകൃഷ്ണൻ

ഐ സി യുടെ സ്വന്തം ബത്തേരി; ഹാട്രിക് വിജയം സ്വന്തമാക്കി ഐ സി ബാലകൃഷ്ണൻ കഴിഞ്ഞ രണ്ട് തവണയും നേടിയ അത്യുജ്ജ്വല വിജയചരിത്രം ആര്‍ത്തിച്ച് എം.സി.ബാലകൃഷ്ണന്‍.ടിപ്പുവിന്റെ പേരിൽ അറിയപ്പെടുന്ന സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ഐ സി യുടെ ഹാട്രിക് വിജയം നേരത്തേ ഉറപ്പിച്ച രീതിയിലായിരുന്നു ലീഡ് നില. കോൺഗ്രസ് വിട്ട് ഇടതിനൊപ്പം ചേർന്ന് സ്ഥാനാർഥിയായ എം…