വിദ്യാർഥിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി പുൽപ്പള്ളി ഷെഡ് പുത്തൻ പുരക്കൽ രമേശ് – വിജി ദമ്പതികളുടെ മകൾ ദേവിക (14) യെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലു വയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. പുൽപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…

പത്തര ലിറ്ററോളം കർണ്ണാടക മദ്യം പിടികൂടി

പത്തര ലിറ്ററോളം കർണ്ണാടക മദ്യം പിടികൂടി മാനന്തവാടി: തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി വി രാജൻ, എസ്ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ബാവലി മീൻകൊല്ലിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വരികയായിരുന്ന പത്തര ലിറ്ററോളം കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. മദ്യം കടത്തിയ പുൽപ്പള്ളി ഭൂദാനം വെളിയത്തറയിൽ സുജിത്ത് (26) നെ അറസ്റ്റ്…

ജില്ലയില്‍ 1196 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03

ജില്ലയില്‍ 1196 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 വയനാട് ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.…

മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് പൊരുന്നന്നൂര്‍ സി എച്ച് സിയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. 25 പള്‍സോക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍, ഡിജിറ്റല്‍ ബി പി അപ്പാരറ്റസ് എന്നിവ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍ പൊരുന്നന്നൂര്‍ സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുരാജിന് കൈമാറി.   വൈസ് പ്രസിഡണ്ട്…

സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി

സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സഞ്ചരിക്കുന്ന എ.ടി.എമ്മുമായി കേരള ഗ്രാമീണ്‍ ബാങ്ക്. നബാര്‍ഡിന്റെ സഹായത്തോടെ തുടങ്ങിയ മൊബൈല്‍ എ.ടി.എം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരു ദിവസങ്ങളില്‍ എ.ടി എം സേവനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ലീഡ് ബാങ്ക്…

ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് തലപ്പുഴ പുതിയിടത്ത് നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റു. കരീം (44), ദിപീഷ് (41), ഡിൻസൺ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സിഎഫ്എൽടിസിക്ക് കിടക്കകൾ നൽകി

സിഎഫ്എൽടിസിക്ക് കിടക്കകൾ നൽകി മാനന്തവാടി : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16 കിടക്കകളുള്ള തുക ടാഗോർ റസിഡൻസ് അസോസിയേഷൻ കൈമാറി. നഗരസഭാ അധ്യക്ഷ സി.കെ.രത്നവല്ലി തുക ഏറ്റുവാങ്ങി. ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, അസോസിയേഷൻ പ്രസിഡന്റ് ഫിലിപ് ചാണ്ടി കുടക്കച്ചിറ, സെക്രട്ടറി എം. രമേശൻ പി.വി. ജോർജ്, എം. നാരായണൻ, ഷൈനി ജോർജ്, പി. സജേഷ്,…

മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു

മരത്തിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു കാവുംമന്ദം മഞ്ഞളാംക്കോട് കോളനിയിൽ ചണക്കൻ (75) നിര്യാതനായി. 2 മാസം മുൻപ് മരത്തിൽ നിന്നും വീണ് കോഴിക്കോട് മെഡിക്കൽ കോളേജിലും, കൽപ്പറ്റ ഗവണ്മെന്റ് ആശുപത്രിയിലും ചിലകിത്സയിൽ ആയിരുന്നു. കഴിഞ്ഞ ആഴ്ച ആശുപത്രി വിടുകയും വീട്ടിൽ പരിചരിച്ചു വരുന്നതിനിടെ ഇന്ന് രാവിലെ 7മണിയോടെ മരണം സംഭവിച്ചത്

മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി

മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി കേരള മുസ്ലീം ജമാ അത്ത് മാനന്തവാടി താലൂക്ക് പ്രസിഡണ്ടും, എരുമത്തെരുവ് ജുമാ മസ്ജിദിലെ മുൻ ഖത്തീബുമായ അമ്പുകുത്തി മൈദാനം പുത്തൂർ വീട്ടിൽ മൊയ്ദൂട്ടി മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സെയ്ദ് , സവാദ്. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് എരുമത്തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

നാട്ടുകാരുടെ പരാതി ഫലം കണ്ടു: കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി തുടങ്ങി

നാട്ടുകാരുടെ പരാതി ഫലം കണ്ടു: കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി തുടങ്ങി മാനന്തവാടി: നാട്ടുകാരുടെ ഏറെ നാളായുള്ള മുറവിളിയെ തുടർന്ന് കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അതോറിറ്റി നടപടി തുടങ്ങി. പാണ്ടിക്കടവ് ജുമാ മസ്ജിദിന് സമീപം മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുകയായിരുന്നു. ഇതിന് പരാഹാരം കാണണമെന്ന് ആവശ്യം ഉയർന്നെങ്കിലും അവഗണനയായിരുന്നു ഫലം.…