വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇന്ദു (46) നിര്യാതയായി

തിരുവനന്തപുരം വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇന്ദു (46) നിര്യാതയായി സുല്‍ത്താന്‍ ബത്തേരി കുപ്പാടി ആയില്യത്തുവീട്ടില്‍ പരേതനായ ശങ്കരന്റെയും സാവിത്രിയുടെയും മകളും തിരുവനന്തപുരം വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ ഇന്ദു (46) നിര്യാതയായി. ചേര്‍ത്തലയില്‍ അഭിഭാഷകനായ സന്തോഷാണ് ഭര്‍ത്താവ്. മക്കള്‍: ഗൗതം, ഗ്യാന്‍. സഹോദരങ്ങള്‍: മിനി, വിനോദ്

ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു കല്‍പ്പറ്റ; ദിനേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇരുള്‍ മൂടി കിടന്ന കല്‍പ്പറ്റ മൈതാനി ജംങ്ഷനിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭയുടെ വിവിധ ജംഗ്ഷനുകളില്‍ പുതുതായി ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മൈതാനി ജംഗ്ഷനില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍…

മിൽമയുടെ പാൽ സംഭരണ നിയന്ത്രണം പിൻവലിക്കണം: പി.കെ. ജയലക്ഷ്മി.

മിൽമയുടെ പാൽ സംഭരണ നിയന്ത്രണം പിൻവലിക്കണം: പി.കെ. ജയലക്ഷ്മി. മാനന്തവാടി: ക്ഷീരകർഷകർ പ്രതിസന്ധിയിലായപ്പോൾ അവരെ സഹായിക്കേണ്ടതിന് പകരം പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വേനൽ മഴ കനത്തതോടെ പാലുൽപ്പാദനം വർദ്ധിച്ചുവെന്ന കാരണത്താൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രതിഷേധാർഹമാണ്. കാർഷിക മേഖല നഷ്ടത്തിലായപ്പോൾ…

അപര്യാദയായി പെരുമാറിയെന്ന് അഡി.എസ്.ഐക്കെതിരെ യുവാവ് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കി

അപര്യാദയായി പെരുമാറിയെന്ന് അഡി.എസ്.ഐക്കെതിരെ യുവാവ് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കി കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ പരിശോധനക്കിടെ തന്റെ വാഹനം പരിശോധിച്ച കമ്പളക്കാട് അഡിഷണല്‍ എസ്.ഐ ആന്റണി തന്നോട് അപര്യാദയായി പെരുമാറിയെന്നും കേട്ടാലറക്കുന്ന ഭാഷയില്‍ തെറി പറഞ്ഞെന്നും കാണിച്ച് കമ്പളക്കാട് സ്വദേശി ഹാരിസ് അയ്യാട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്…

വീരാൻ (95) നിര്യാതനായി

വീരാൻ (95) നിര്യാതനായി. കല്ലുപാടികുന്ന് വാകയിൽ വീരാൻ (95) നിര്യാതനായി. ഭാര്യ: കുഞ്ഞി ബീവി, മക്കൾ: സൈനുദ്ധീൻ, ശംസുദ്ധീൻ , സുലൈഖ , ഷാജുദ്ധീൻ, ലൈലാബി, ഷഹീല.

ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ്

*ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ്* *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 വയനാട് ജില്ലയില്‍ ഇന്ന് (17.05.21) 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 6907 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 ആണ്. 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.…

നാടിന് കൈത്താങ്ങായി യുവാക്കളുടെ പ്രവർത്തനം മാതൃകയാവുന്നു

നാടിന് കൈത്താങ്ങായി യുവാക്കളുടെ പ്രവർത്തനം മാതൃകയാവുന്നു നെന്മേനി പഞ്ചായത്തിലെ മലവയൽ പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാടിന് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് പോസിറ്റീവ് ആയതും നിരീക്ഷണത്തിൽ കഴിയുന്നതുമായ കുടുംബങ്ങളെ സഹായിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. ഇവർ എല്ലാ ദിവസങ്ങളിലും പ്രദേശത്തെ കോവിഡ് പോസിറ്റീവായ മുഴുവൻ ആളുകളുമായി ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്,…

മഴക്കെടുതി: 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

*മഴക്കെടുതി: 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു* കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍. 22.35 ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിലവില്‍  ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വീടിന് മുകളില്‍ മരം പൊട്ടി വീണും മണ്ണിടിച്ചിലില്‍ മൂലവുമാണ് നാശനഷ്ടമുണ്ടായത്.  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 വീടുകളും മാനന്തവാടിയില്‍…

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

*രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം* കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പുല്‍പ്പള്ളി വെട്ടിമൂലയില്‍ മെയ് 9 നും വെള്ളമുണ്ട വെള്ളരിക്കുന്നു വാര്‍ഡ് 6 ല്‍ ഏപ്രില്‍ 30 നും നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി…

കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക് മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു. വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.