July 16, 2026

വടക്കനാട് വീണ്ടും വന്യമൃഗശല്യം രൂക്ഷമാകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട് വന്യമൃഗശല്യം രൂക്ഷമാകുന്നു. 

  നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന പ്രദേശത്തെ കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചു. കരിപ്പൂര് മഞ്ഞാങ്കൽ മോഹനന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള മൂന്ന് തെങ്ങ്, കവുങ്ങുകൾ, വാഴ എന്നിവ നശിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി ഇറങ്ങിയ കാട്ടാനയാണ് വിളകൾ നശിപ്പിച്ചത്. കപ്പയടക്കമുള്ള കിഴങ്ങ് വിളകൾ കാട്ടു നശിപ്പിക്കുകയാണ്. കൃഷിയിടത്തിനും ചുറ്റും കർഷകർ സ്ഥാപിച്ച ഫെൻസിംഗും, വനാതിർത്തികളിലെ കിടങ്ങും മറികടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. കാട്ടാന പ്രതിരോധത്തിന് മാങ്കുളം മോഡൽ ക്രാഷ് ഗാർഡ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *