ലോക് ഡൗണിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന; ഒരാൾ അറസ്റ്റിൽ
ലോക് ഡൗണിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന; ഒരാൾ അറസ്റ്റിൽ
ലോക് ഡൗണിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം കാട്ടിക്കുളം ചേലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ലോക്ഡൗണിന്റെ മറവിൽ അനധികൃതമായി വിൽപ്പനയ്ക്കായി വെച്ച 6.3 ലിറ്റർ കർണാടക വിദേശമദ്യം കൈവശംവെച്ച ചെറുതോട്ടുംകര സി എസ് സുധീഷിനെ അറസ്റ്റ് ചെയ്ത് അബ്ക്കാരി കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലി കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ പി, അരുൺ കൃഷ്ണൻ, ജെയ്മോൻ ഇ എസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു
Leave a Reply