May 13, 2026

ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ചു

0
IMG-20210512-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ചു

മാനന്തവാടി:  കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
ഇനിയുള്ള രണ്ടാഴ്ച കാലം അതി നിർണ്ണായകമാണ് .എല്ലാവരും ജാഗ്രത പാലിക്കണം. മെഡിക്കൽ കോളേജിലെ ദൈനം ദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇൻസിഡർ കമാൻഡറായ താഹസിൽദാറുടെ സേവനം 24 മണിക്കുറും ലഭ്യമാക്കിയിട്ടുണ്ട്. രോഗികളുടെ സേവനങ്ങൾക്കായി 10 വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും വാഹനങ്ങൾ ഗവർമെൻ്റിൽ നിന്നും ലഭ്യമാക്കും. ഓക്സിജൻ പ്ളാൻ്റിൽ നിന്ന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കാൻ  ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആവശ്യത്തിന് കിടക്കകൾ ആശുപത്രിയിലുണ്ടെന് പരിശോധനയിൽ ബോധ്യപ്പെട്ടതായും കളക്ടർ പറഞ്ഞു. ഡിഎം ഒ ഡോ: ആർ രേണുക, താഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്.ആശുപത്രി സൂപ്രണ്ട് ഡോ: ദിനേശ് കുമാർ, ആർ എം ഒ ഡോ: സി സക്കീർ, കൊവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ: ചന്ദ്രശേഖരൻ, ഡെപ്യൂട്ടി താഹസിൽദാർമാരായ എം  ജെ അഗസ്റ്റിൻ, പി യു സിതാര, സുജിത്ത് ജോസ് എന്നിവർ കളക്ടറെ അനുഗമിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *