March 29, 2024

ഡൊമിസിലറി സെന്ററിൽ മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭ

0
ഡൊമിസിലറി സെന്ററിൽ മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭ
കൊവിഡ് രോഗികൾക്ക് ഡൊമിസിലറി സെന്ററിൽ മതിയായ സൗകര്യങ്ങൾ ലഭിച്ചില്ല എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മാനന്തവാടി നാഗരസഭ ഭരണ സമിതി. വാർത്ത രാഷ്ട്രീയ ആരോപണമാണെന്നും മെഡിക്കൽ ഓഫീസറുടെ പോലും അനുമതിയില്ലാതെ വാർഡ് കൗൺസിലർ  രോഗികളെ സെന്ററിൽ പ്രവേശിപ്പിച്ചതെന്നും ഭരണ സമിതി. മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാമതൊരു സെന്റർ കൂടി ഒരുക്കിയതായും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് മാനന്തവാടി നഗരസഭയിൽ നടന്നു വരുന്നത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൗൺട്രോൽ റും ചെറ്റപ്പാലം സെന്റ് പാട്രിക്സ് സ്ക്കൂളിൽ 65 പേർക്കുള്ള ഡൊമിസിലറി കെയർ സെന്ററും പ്രവർത്തിച്ചു വരുന്നു. ഈ സെന്ററിലേക്കാണ് ഇന്നലെ (വ്യാഴാഴ്ച) വരടിമൂല കോളനിയിലെ 17 കൊവിഡ് രോഗികളെ വാർഡ് കൗൺസിലറുടെ തീരുമാനപ്രകാരം എത്തിക്കുന്നത്. സ്ഥല സൗകര്യങ്ങൾ പരിമിതമാണെന്ന് രോഗികളെ  ബോധ്യപ്പെടുത്തുകയും ഒരു രാത്രി മാത്രം ഇവിടെ കഴിയണമെന്നും വെള്ളിയാഴ്ച രാവിലെ തന്നെ മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും പറഞ്ഞാണ് രോഗികളെ സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇന്ന് രാവിലെ അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിക്കുകയാണ് കൗൺസിലറും പ്രതിപക്ഷവും ചെയ്തതെന്നും ഭരണ സമിതി പറഞ്ഞു ഇന്ന് മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ മറ്റൊരു സെന്റർ കൂടി ഒരുക്കിയിട്ടുണ്ടെന്നും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയ 30 ലക്ഷം രൂപ കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക്കയും സെന്ററുകളിൽ വേണ്ട സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ഭരണ സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ സി.കെ. രക്നവല്ലി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.വി. ജോർജ്, മാർഗ്ഗർറ്റ് തോമസ്, നഗരസഭ ആ സൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സൊബാസ്റ്റ്യൻ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *