മിൽമക്ക് മുമ്പില്‍ പാലൊഴുക്കി സമരം നടത്തി


Ad
മിൽമക്ക് മുമ്പില്‍ പാലൊഴുക്കി സമരം നടത്തി


കല്‍പ്പറ്റ: മില്‍മക്ക് മുമ്പില്‍ ക്ഷീര കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ( ഐഎന്‍ടിയുസി) യുടെ നേതൃത്വത്തില്‍ പാലൊഴുക്കി സമരം നടത്തി.അഡ്വ.ടി.സിദ്ധിഖ് എം എല്‍ എ സമരം ഉദ്ഘാടനം ചെയ്തു.ലോക്ക് ഡൗണ്‍ കാലത്ത് പാല്‍ സംഭരണം മില്‍മ വെട്ടിക്കുറച്ചതിലൂടെ ക്ഷീരകര്‍ഷകര്‍ക്കുണ്ടായിട്ടുള്ള കടുത്ത സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ലിറ്ററിന് സംഭരിക്കാത്ത പാലിന്റെ വില കര്‍ഷകന് നല്‍കണമെന്നും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ പൂര്‍ണ്ണമായും സംഭരിക്കാന്‍ മില്‍മ തയ്യാറാവണമെന്നും എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം.ഒ.ദേവസ്യ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. പി.കെ.മുരളി, പി.സജീവന്‍ മടക്കി മല ,പി.ടി.ശിവദാസന്‍, പി.വിനോദ് ,എ .പി .മനോജ് എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *