July 16, 2026

കോവിഡ് പ്രതിരോധം നിലവേമ്പ് കുടിനീരുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20210521-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
*കോവിഡ് പ്രതിരോധം നിലവേമ്പ് കുടിനീരുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്*

പുൽപ്പള്ളി : കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡിന് പ്രതിരോധ മരുന്നായി നിഷ്‌ക്കർഷിച്ചിട്ടുള്ള നിലവേമ്പ് കുടിനീർ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി കാപ്പിസെറ്റ്
മുതലിമാരൻ ഊരാളി കോളനിയിൽ വിതരണം ചെയ്തു.വാർഡ് മെമ്പർ പുഷ്പ ഡോ അരുൺ ബേബിയിൽ നിന്നും പ്രതിരോധ മരുന്നുകൾ ഏറ്റുവാങ്ങി. ചന്ദനം, കിരിയാത്ത്, ചുക്ക്, കുരുമുളക്, രാമച്ചം, ഇരുവേലി, കൈപ്പന്‍ പടവലം, മുത്തങ്ങ, പര്‍പടകം എന്നിവയുടെ മിശ്രിതമാണ് നിലവേമ്പ് കുടിനീർ.ഡോ ഹുസ്ന ബാനു, ട്രൈബൽ പ്രൊമോട്ടർ ലത, ആശ വർക്കർ ഉമ, സുർജിത് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *