March 19, 2024

അറയ്ക്കൽ പാലസ് മോഹൻലാൽ വാങ്ങിച്ചിട്ടുമില്ല , ആർക്കും വിറ്റിട്ടുമില്ല…..!

0
Img 20210528 Wa0149.jpg
അറയ്ക്കൽ പാലസ് മോഹൻലാൽ വാങ്ങിച്ചിട്ടുമില്ല , ആർക്കും വിറ്റിട്ടുമില്ല…..!
  മാനന്തവാടി: കഴിഞ്ഞ വർഷംഅന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി അറക്കൽജോയിയുടെ അറയ്ക്കൽ പാലസ് നടൻ മോഹൻലാലിന് വേണ്ടി ആൻറണി പെരുമ്പാവൂർ വാങ്ങിച്ചു എന്നും ബിഗ്ബോസ് ഷൂട്ടിംങ്ങ് അവിടെ തുടങ്ങിയെന്നുമുള്ള പ്രചരണങ്ങൾക്കെതിരെ നടനും മാനന്തവാടി സ്വദേശിയുമായ റോജി പി കുര്യൻ. മോഹൻലാലിനല്ല ആർക്കും പാലസ് വിറ്റിട്ടുമില്ല, ബിഗ് ബോസ് ഷൂട്ടിംഗ് അവിടെ തുടങ്ങിയിട്ടുമില്ല.
മരിച്ചിട്ടും ആ മനുഷ്യനെ ആക്രമിക്കുന്ന നികൃഷ്ട ജീവികളെ ജനം തിരിച്ചറിയണം.ഒരുശതമാനം പോലും സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് മറ്റുള്ള വരുടെ ദുഃഖം കണ്ട് സന്തോഷിക്കുന്ന ചിലരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരണം എന്നും റോജി ഫേസ് ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.
  മെത്രാൻമാരുടെ സ്ഥലങ്ങളും ഈശോസഭയുടെ തേയില ഫാക്ടറിയും ചുളുവിൽ അടിച്ച് മാറ്റി എന്നാണ് ചിലരുടെ കണ്ടു പിടുത്തം  മാനന്തവാടി രൂപതയുടെ കർണ്ണാടകയിൽ കാലങ്ങളായി നഷ്ടത്തിൽകിടക്കുന്ന എസ്‌റ്റേറ്റ് പലതവണ പലരായി ജോയിയെ സ്വമീപിച്ചപ്പോൾ താൽപര്യമില്ലാതിരുന്നിട്ടും മാർക്കറ്റ് വിലയെക്കാൾ അധികം നൽകി നിയമപരമായി തന്നെയാണ് വാങ്ങിച്ചത് .മാനന്തവാടി താലൂക്കിലെ കർഷകരെ സഹായിക്കാനായി കർഷകർ കൂടി പങ്കാളികളായി സി.എസ് ഐ(ഈശോ സഭയല്ല)തുടങ്ങിയ ഫാക്ടറി വൻ നഷ്ടത്തിലാവുകയും പൂട്ടിയിടേണ്ട അവസ്ഥ വരുകയും ചെയ്തപ്പോൾ സഭയയുടെ കർഷകരുടെയും നിരന്തരം ആവശ്യമനുസരിച്ചാണ് നഷ്ട്ടത്തിലായ ഫാക്ടറിയുടെ പകുതിയിൽ താഴെ ഷെയർ ജോയി വാങ്ങിച്ചത് . നഷ്ടത്തിലായ ഫാക്ടറിയുടെ ഷെയർ വാങ്ങുന്നത് കർഷകരെ സഹായിക്കാൻ മാത്രമായിരുന്നു.മാനന്തവാടി അടുത്ത്  വാം ടീം എന്ന കമ്പനി ഇന്നും നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒരു ലാഭവും ഇതുവരെ ജോയിവാങ്ങിച്ചിട്ടില്ല ഇപ്പോഴും സഭയുടെ കയ്യിലാണ് ഫാക്ടറി.
  അറയ്ക്കൽ പാലസ് ഇരിക്കുന്ന സ്ഥലം ബത്തേരി രൂപതയുടെ കൈയ്യിൽ നിന്നും താമരശേരി നിവാസി ജോസ് വാങ്ങിക്കുകയും അദ്ദേഹത്തിൽ നിന്നും അവർ ആവശ്യപ്പെട്ട പണം കൊടുത്താണ് സ്ഥലം ജോയി വാങ്ങിച്ചത്.എല്ലാ ഇടപാടുകളും നേരായ വഴിയിലൂടെ മാത്രമേ ജോയി നടത്തിയിട്ടുള്ളൂ.ഒരു പാവപ്പെട്ടവൻ്റെയും സ്ഥലം ജോയി ചുളുവിലയ്ക്ക് വാങ്ങിച്ചിട്ടില്ല ഇതുമായി ബന്ധപ്പെട്ട് ഒരു കേസും ഒരു രാഷ്ട്രീയ പാർട്ടിയും സoഘsmക ളുംകടകൊടുത്തിട്ടില്ല(ജോയിയുടെ വളർച്ചയിൽ അസൂയാലുക്കളായചിലർ അന്നും ഉണ്ടായിരുന്നു)
  
അറയ്ക്കൽ ജോയി ആരായിരുന്നു എന്ന് വയനാട്ട് കാർക്ക് അറിയാം കടത്തിലായ കർഷകൻ്റെ ഭൂമി കൈക്കലാക്കാതെ അവരെ സഹായിച്ചു.സമൂഹ വിവാഹം നടത്തിയും അല്ലാതെയും വിവാഹപ്രായമായ യുവതീയുവാക്കൾക്ക് തുണയായിരുന്നു.രോഗികളെ സഹായിക്കാൻ എല്ലാമാസവും തൻ്റെ ലാഭത്തിൻ്റെ ഒരു വീതം മാറ്റിവെച്ചു.വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകി.മാനന്തവാടി ജില്ലാ ആസ്പത്രിയിൽ രോഗികൾക്ക് സൗജന്യ ഡയാലിസ് സെൻ്ററും മിഷ്യനുകളും നൽകി .രോഗികൾക്ക് ഉച്ചഭക്ഷണം നൽകിയും.പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെസാമ്പത്തികമായും അല്ലാതെയും സഹായിച്ചു.
 അറയ്ക്കൽ ജോയി മാനന്തവാടിക്കാരുടെ പ്രിയങ്കരനായിരുന്നത് പണവും മദ്യവും കൊടുത്ത് പത്രക്കാരെകൊണ്ട് എഴുതിപ്പിച്ചിട്ടല്ല ജനങ്ങൾക്ക് അദ്ദേഹത്തെ നേരിട്ട് അറിയാവുന്നത് കൊണ്ട് മാത്രമാണ് .വയനാട് ജില്ലയിലെ കലാകായിക രംഗത്ത് അദ്ദേഹത്തിൻറെ സംഭാവന ആരും മറക്കില്ല.
 ഒരു കുടുംബത്തിന് താങ്ങാൻ കഴിയാത്ത വിഷമഘട്ടത്തിലൂടെയാണ് അവർ കടന്ന് പോകുന്നത് ദയവ് ചെയ്ത് ഇനിയും അവരെ ഉപദ്രവിക്കരുത്
          എന്നും   റോജി പി കുര്യൻ്റെ കുറിപ്പിൽ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *