ഗിരിനാഥൻ മാസ്റ്റർ പടിയിറങ്ങുന്നു


Ad
ഗിരിനാഥൻ മാസ്റ്റർ പടിയിറങ്ങുന്നു

35 വർഷത്തെ അധ്യാപന ജീവിതത്തിന്‌ ശേഷം എസ് ഡി എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ പി ആർ ഗിരിനാഥൻ സർവ്വീസിൽ നിന്ന് വിരമിക്കുന്നു. 1986 ൽ എസ് കെ എം ജെ യു പി സ്കൂൾ അധ്യാപകനായി ഔദ്യേഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഉപജില്ലാ ജില്ലാ കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ മികച്ച സംഘാടകനായി ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. 30 വർഷത്തിലധികം അധ്യാപകനായും 4 വർഷക്കാലം പ്രധാന അധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം സ്കൂൾ അക്കാദമിക ഭൗതീക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി
കെ എസ് ടി എ ജില്ലാ എക്സികുട്ടീവ് അംഗം, ജൂനിയർ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി, മുൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, വയനാട് ജില്ലാ ചെസ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവൃത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗമാണ്
       മുണ്ടേരി ജി വി എച്ച് എസ് എസ് അധ്യാപിക പി കെ  സൗദാമിനിയാണ് ഭാര്യ. മകൻ അശ്വിൻ ജർമ്മനിയിൽ ഉപരിപഠനം നടത്തുന്നു. മകൾ ആദിത്യ കമ്പ്യൂട്ടർ സയൻസ് പിജി വിദ്യാർത്ഥിനിയാണ്. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *