സ്ത്രീ സുരക്ഷ ; കനൽ കർമ്മ പരിപാടിക്ക് തുടക്കമായി


Ad
സ്ത്രീ സുരക്ഷ ; കനൽ കർമ്മ പരിപാടിക്ക് തുടക്കമായി

കൽപ്പറ്റ: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന 'കനൽ' കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ചു വരുന്ന സ്ത്രീധന പീഢനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ഇവയെ തുടർന്നുണ്ടാകുന്ന മരണങ്ങൾ എന്നിവ തടയുകയും ഇവക്കെതിരെ അവബോധം സൃഷ്ടിച്ച് ലിംഗസമത്വത്തിന് ഊന്നൽ നൽകുന്ന പൊതു സമൂഹത്തെ വാർത്തെടുക്കുകയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ സർക്കാർ സംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുകയുമാണ് കനൽ കർമ്മ പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ ജില്ലാ വനിത ശിശു വികസന ഓഫീസറും ജില്ലാ സ്ത്രീധന നിരോധന ഓഫീസറുമായ കെ.ബി സൈന, വനിതാ ശിശു ക്ഷേമ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *