March 29, 2024

പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ നിർമിച്ച വീടുകൾ ഏഴിന് കൈമാറും

0
Img 20210804 Wa0045.jpg
പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ നിർമിച്ച വീടുകൾ ഏഴിന് കൈമാറും
കൽപ്പറ്റ: ജില്ലാ ഭരണകുടം ആവിഷ്കരിച്ച ഹർഷം പദ്ധതി പ്രകാരം  പത്ത് കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ പുനരധിവാസ പദ്ധതിയിൽ  നിർമിച്ച വീടുകൾ ഈ  മാസം 7 ന് ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമലയിൽ ഉരുൾപ്പൊട്ടലും  മണ്ണിടിച്ചലും ഉണ്ടാകുന്നത്. പതിനേഴുപേർ മരണപ്പെടുകയും  അഞ്ച് പേരെ കാണാതാവുകയും 63 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നു. ഇതേ തുടർന്നാണ് പുനരധിവാസത്തിനായി വയനാട് ജില്ലാ ഭരണകൂടം ഹർഷം ആവിഷ്കരിക്കുന്നത്. പദ്ധതിയിലും പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പ്രളയ പുനരധിവാസം ഉൾപ്പെടുത്തിയാണ് വീടുകൾ നിർമിച്ചു നൽകിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ  ജില്ലാ ഭരണകൂടമാണ് കണ്ടെത്തി നൽകിയത്. ഓരോ കുടുംബത്തിനും സർക്കാർ നൽകിയ നാല് ലക്ഷം രൂപയും പീപ്പിൾസ് ഫൗണ്ടേഷന്റെ വിഹിതമായ അഞ്ച് ലക്ഷവും ചേർത്ത് 662 ചതുരശ്ര അടി  വിസ്തീർണമുള്ള വീടുകളാണ് നിർമിച്ചു നൽകുന്നത്.
2020 ഒക്ടോബർ അഞ്ചിനാണ് പീപ്പിൾസ് ഫൗണ്ടേഷൻ മേപ്പാടി പൂത്തക്കൊല്ലിയിൽ വീടുകളുടെ നിർമാണ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ  കമ്മിറ്റിയുടെയും മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്ത് മാസം  കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. 
ആഗസ്റ്റ് ഏഴിന് മേപ്പാടിയിൽ വെച്ച് നടക്കുന്ന വീടുകളുടെ കൈമാറ്റ ചടങ്ങിൽ എം.വി ശ്രേയാംസ്കുമാർ എം.പി, അഡ്വ. ടി. സിദ്ദിഖ് എൽ എ, ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം. കെ. മുഹമ്മദലി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേഷ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ടി.പി യൂനുസ് തുടങ്ങിയവർ സംബന്ധിക്കും.
ഹർഷം പദ്ധതിക്കു പുറമേ പുത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആറ് കുടുംബത്തേക്ക് പീപ്പിൾസ് ഫൗണ്ടേഷൻ അഞ്ച് സെന്റ് സ്ഥലവും 500 സ്ക്വയർ ഫീറ്റുള്ള  വീടും നിർമിച്ചു നൽകിയിരുന്നു. ഇതിനു പുറമെ 2019 ലെ പ്രളയ ദുരന്തത്തിൽപെട്ടവർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് ജില്ലയിൽ മാത്രം 10 വീടുകൾ നിർമ്മിക്കുന്നതിന് 70 ലക്ഷം രൂപയും സഹായമായി നൽകുകയുണ്ടായി. മൂന്ന് പ്രോജക്ടിലുമായി 2019 പുനരധിവാസ പദ്ധതിയിൽ 26 വീടുകളാണ് നിർമിച്ചത്. 2018 ലെ പ്രളയ പുനരധിവാ പദ്ധതിയിൽ പനമരം, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി 44 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജുകളും പണിതു നൽകുകയുണ്ടായി.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ്, സെക്രട്ടറി ടി ഖാലിദ് പനമരം, സമിതിയംഗം സി സലിം, പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *