നാടകീയ രംഗങ്ങൾക്ക് തിരശ്ശീല; എൻ.ഡി.അപ്പച്ചൻ വയനാട് ഡി.സി.സി. പ്രസിഡണ്ട്

കൽപ്പറ്റ: കോൺഗ്രസ് ഡി.സി.സി. പ്രസിഡണ്ടുമാരുടെ പട്ടിക പ്രഖ്യാപിച്ചു. എൻ .ഡി.അപ്പച്ചനാണ് പുതിയ വയനാട് ഡി.സി.സി.പ്രസിഡണ്ട്. പട്ടികയിൽ അവസാന നിമിഷങ്ങളിൽ നാടകീയമായ മാറ്റങ്ങളുണ്ടായിരുന്നു. വയനാട് ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ എൻ.ഡി.അപ്പച്ചൻ്റെ പേര് ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ വരെ കെ.കെ. അബ്രാഹാമിനായിരുന്നു കൂടുതൽ സാധ്യത.  പുൽപ്പള്ളി സഹകരണ ബാങ്കിലെ അഴിമതി കേസുമായി ബന്ധപ്പെട്ട്…

കണ്ടൈൻമെൻ്റ് സോൺ

കൽപ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് 1 (ചൂതുപാറ), വാർഡ് 13 (മീനങ്ങാടി), വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് 7 (കോക്കടവ്), നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 7 (കല്ലുമുക്ക്), തരിയോട് ഗ്രാമപഞ്ചായത്ത് വാർഡ് 5 (ചെന്നലോട്), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാർഡ് 2 (അരപ്പറ്റ), വാർഡ് 16 (മുക്കിൽപീടിക) എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  പുൽപ്പള്ളി…

ഡി.സി.സി പ്രസിഡണ്ട്; അവസാനം വീണ്ടും ട്വിസ്റ്റ്: അഡ്വ.പി.ഡി.സജിയും ചിത്രത്തിൽ

കൽപ്പറ്റ: വയനാട് ഡി.സി.സി.പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള പേരുകളിൽ വീണ്ടും ട്വിസ്റ്റ് .കെ.കെ അബ്രാഹം, അഡ്വ.പി.ഡി.സജി , അഡ്വ.ടി.ജെ. ഐസക്, എൻ.ഡി.അപ്പച്ചൻ എന്നീ പേരുകളിൽ അവസാന നിമിഷം വരുന്നത് അഡ്വ.പി.ഡി.സജിയുടെ പേരാണ് സജീവമാകുന്നത് .ഇന്നലെ എൻ.ഡി.അപ്പച്ചൻ്റെ പേരായിരുന്നു നിറഞ്ഞ് നിന്നതെങ്കിൽ ഇന്നത് മാറി. ഇനി പ്രഖ്യാപനം വന്നാൽ മാത്രമെ ചിത്രം തെളിയൂ. അത് വരെയും അനിശ്ചിതത്വം തുടരും .ഗ്രൂപ്പ്…

ഗുഡ്സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച 8 ലിറ്റർ കർണാടക മദ്യം പിടികൂടി

മുത്തങ്ങ: ഗുഡ്സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച 8 ലിറ്റർ കർണാടക മദ്യം പിടികൂടി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എസ് ഐ കെ.സി മണിയും പാർട്ടിയും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കെ എ 01 എ ജി 6021 ഗുഡ്സ്…

ഇന്ന് 31,265 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,265 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ…

ജില്ലയില്‍ 1224 പേര്‍ക്ക് കൂടി കോവിഡ് ; 1221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (28.08.21) 1224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 649 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28 ആണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഏകജാലക പ്രവേശന ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി സിദ്ദിഖ് നിർവഹിച്ചു. പ്രിൻസിപ്പൽ എ. സുധാ റാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി സി നൗഷാദ് അധ്യക്ഷനായിരുന്നു. എച്ച്. ഐ. ടി. സി. ബിനീഷ് കെ ആർ ഏകജാലക…

മൈസൂർ- മാനന്തവാടി -കോഴിക്കോട് ദേശീയപാത ബദൽ പാതയെന്ന ആരോപണം അടിസ്ഥാന രഹിതം; കോർഡിനേഷൻ കമ്മിറ്റി

മാനന്തവാടി:മൈസൂരിൽ നിന്ന് മാനന്തവാടി വഴി കോഴിക്കോട്ടേക്ക് ഉള്ള നിർദ്ദിഷ്ട ദേശീയ പാത  പദ്ധതിക്കെതിരെ വയനാട്ടിൽ നിന്ന് തന്നെയുള്ള പ്രചരണം യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും അടിസ്ഥാന രഹിതവുമാണെന്നും മൈസൂർ മാനന്തവാടി കുറ്റ്യാടി ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ മാനന്തവാടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയുടെ വിശദമായ ഡി പി ആർ തയ്യാറാക്കാനുള്ള ദേശീയ പാത…

വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണം

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് എന്ന് പേരിലറിയപ്പെടുന്ന ജില്ലാ ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് വി ഫോര്‍ വയനാട് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.64 ഡോക്ടര്‍മാര്‍ സേവനമനുഷ്ടിക്കുന്ന ആശുപത്രിയില്‍ ഉച്ചക്ക് ഒരു മണിക്ക് ശേഷം രോഗികളെത്തിയാല്‍ മതിയായ ചികിത്സ നല്‍കാതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരൊന്നും തന്നെ ഒരു മണിക്ക്…

കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭ്യമാക്കും; ടി.സിദ്ദിഖ് എം.എല്‍.എ

കല്‍പ്പറ്റ : വിലയ്ക്കുവാങ്ങിയ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്തതുമൂലം നാലു പതിറ്റാണ്ടിലധികമായി ദുരിതം അനുഭവിക്കുന്ന വയനാട് കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭ്യമാക്കുമെന്നു ടി.സിദ്ദിഖ് എം.എല്‍.എ. വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടു വയനാട് കലക്ടറേറ്റ് പടിക്കല്‍ ആറു വര്‍ഷമായി സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസിനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…