April 24, 2024

എല്ലക്കൊല്ലി കോളനി നിവാസികൾക്ക് ഉപജീവനമാർഗമൊരുക്കി നാഷണൽ സർവീസ് സ്കീം

0
Img 20210804 Wa0036.jpg
എല്ലക്കൊല്ലി കോളനി നിവാസികൾക്ക് ഉപജീവനമാർഗമൊരുക്കി നാഷണൽ സർവീസ് സ്കീം

പൂതാടി: ചവിട്ടി വിപണന യൂണിറ്റ് ഉദ്ഘാടനവും, പഠനവീട്ടിലെ കുട്ടികൾക്കായി ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ഉപജീവനം പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് കോളേരി എൻ.എസ്.എസ് യൂണിറ്റ് സ്ത്രീകൾക്കും കുട്ടികൾക്കുമായി കൈ കൊണ്ട് പ്രവർത്തിക്കാവുന്ന തറി കൊണ്ടുനെയ്ത ചവിട്ടി നിർമ്മാണ പരിശീലനം നടത്തിയിരുന്നു. അതിന്റെ തുടർ പ്രവർത്തനമായാണ് പൂതാടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ എല്ലക്കൊല്ലി കോളനിയിൽ ചവിട്ടി വിപണന യൂണിറ്റും കുട്ടികൾക്കായി ഒരുക്കിയ ലൈബ്രറിയും ഉദ്ഘാടനം നടത്തിയത്. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ അധ്യക്ഷനായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ.എസ് മുഖ്യാതിഥിയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാരാജ് പ്രവർത്തന പദ്ധതി വിശദീകരണം നടത്തി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജോഷി. സി.കെ, കോളേരി എൻ.എൻ.ഡി പി ശാഖാ യോഗം സെക്രട്ടറി രാമ ചന്ദ്രൻ എം.കെ, ഊരുമൂപ്പൻ ബാബു ഇ.കെ. എൻ.എസ്.എസ് വോളന്റിയർമാരായ അജയ് സുരേഷ്, അനുശ്രീ . സി.എസ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സുബ്രഹ്മണ്യദാസ്.പി.വി സ്വാഗതവും വനനാട് ചവിട്ടി നിർമാണ യൂണിറ്റ് സെക്രട്ടറി മഞ്ജുഷ എ.ബി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *