മൈസൂരുവിലെ കൂട്ടബലാത്സംഗം: സംഭവ ശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായി

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കും. സംഭവ ശേഷം കാണാതായ  മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടങ്ങി. ഇവർക്കൊപ്പം ഒരു തമിഴ്നാട് സ്വദേശിയും സംശയ നിഴലിലാണ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് മലയാളി വിദ്യാർത്ഥികളെ തിരയുന്നത്. സംഭവ ശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായിരുന്നു. ഇവർ മൂവരും പിറ്റേദിവസത്തെ പരീക്ഷ എഴുതിയില്ലന്നാണ്…

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

പ്രതിഭകള്‍ക്ക് ആദരവുമായി തരിയോട് ജി എച്ച് എസ് എസ് വിജയോത്സവം

കാവുംമന്ദം: കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ഗൈഡ്സിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു കൊണ്ട് തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത്…

എ.കെ.പി.എയുടെ കൈനീട്ടം പദ്ധതി; തുക വിതരണം ചെയ്തു

പുൽപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ നടപ്പിലാക്കിയ മുതിർന്ന മെമ്പർമാർക്കുള്ള കൈനീട്ടം പദ്ധതിയുടെ യുടെ തുക കൈമാറി. പുൽപ്പള്ളി മേഖലയിൽ ദാസ് പുൽപ്പള്ളിക്ക് വയനാട് ജില്ല വൈസ് പ്രസിഡൻറ് ഡാമിൻ ജോസഫ് തുക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ പ്രസിഡൻറ് തോമസ് ഭാവന, സെക്രട്ടറി ബെന്നി കുര്യൻ, ജില്ലാ ജോയിൻ സെക്രട്ടറി ഇ.ടി. ടോമി…

പുലർച്ചെ കട കുത്തി തുറന്ന് മാെബൈലുമായി മുങ്ങവെ മോഷ്ടാവിനെ യുവാവ് പിടികൂടി

പടിഞ്ഞാറത്തറ: പുലർച്ചെ കട കുത്തി തുറന്ന് മൊബൈലുമായി മുങ്ങവെ മോഷ്ടാവിനെ യുവാവ് പിടികൂടി. പ്രദേശവാസിയായ അഷ്കർ മുബാറക്കാണ് മോഷ്ടാവിനെ പിടികൂടിയത്. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ റോഡിലെ എം.സോൺ മൊബൈൽ ഷോപ്പിലാണ് സംഭവം. പുലർച്ചെ പള്ളിയിൽ പോയവരാണ് ഷോപ്പ് തുറന്ന് കിടക്കുന്നത് കണ്ടത്. ഉടമകളായ ഹാരിസ്, ജലീൽ എന്നിവരെ വിളിച്ചെങ്കിലും താൻ ഷോപ്പ് തുറന്നിട്ടില്ലെന്ന് പറഞ്ഞു. തുടർന്ന് നടത്തിയ…

ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്; 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922…

ആസാദി കി അമൃത് മഹോത്സവ്: ക്വിസ് മത്സരം നടത്തി

കൽപ്പറ്റ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ വയനാട് സന്ദര്‍ശന സ്മരണാര്‍ത്ഥം ക്വിസ് മത്സരം നടത്തി. തദ്ദേശ സ്ഥാപന തലത്തിലും, പിന്നീട് ജില്ലയിലെ പനമരം, ബത്തേരി പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് യൂണിറ്റിന് കീഴിലും നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളെയാണ് ജില്ലാതല ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത്. രണ്ട്…

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുമായി വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്

മാനന്തവാടി : ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുമായി വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. കുടിശി നിവാരണത്തിന്റെ ഭാഗമായി വായ്പക്കാർക്കായി നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്നതായും അനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബാങ്ക് അധികൃതർ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നവകേരളീയം ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി 2021 ന്റെ ഭാഗമായാണ്…

വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു

മാനന്തവാടി: ഇരുചക്ര വാഹനമിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു. തവിഞ്ഞാൽ കാട്ടിമൂല ആനിമൂട്ടിൽ ജോസ് (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വഴിയരികിലൂടെ നടന്ന് പോകുകയായിരുന്ന ജോസിനെ അതിവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വള്ളിയൂർകാവ് ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപിയെ ആദരിച്ചു

മാനന്തവാടി: 2020 ലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള കേരള പുരോഗമനവേദിയുടെ അവാർഡിന് അർഹനായ ഏച്ചോം ഗോപിയെ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഒ ആർ കേളു വള്ളിയൂർക്കാവ് ദേവസ്വത്തിൻ്റെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ വി.കേശവൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭ കൗൺസിലർ കെ.സി.സുനിൽ കുമാർ,എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ,ഇ.വി.വനജാക്ഷി ടീച്ചർ,ക്ഷേത്രം…