കോഴിമാലിന്യം ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കണം


Ad
കോഴിമാലിന്യം ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കണം

കൽപറ്റ: ജില്ലയില്‍ കോഴി മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി പരിപാലിക്കുന്നതിന് നിര്‍ദ്ദേശമായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പ്രകാരം ജില്ലയിലെ കോഴി ഇറച്ചി വ്യാപാരികളില്‍ നിന്നും റെന്ററിംഗ് പ്ലാന്റിലേക്ക് കിലോഗ്രാമിന് 4 രൂപ 50 പൈസ പ്രകാരം യൂസര്‍ ഫീ ഈടാക്കി ദിവസേന മാലിന്യം ശേഖരിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്. മാലിന്യത്തിന്റെ അളവ് ദിനംപ്രതി കണക്കാക്കി ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കേണ്ടതും, പരിസ്ഥിതി എഞ്ചിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോഡല്‍ ഓഫീസറായും, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം ജില്ലാതലത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ് എന്ന് ജില്ലാ അഡീഷണല്‍ മജിസ്ട്രേട് ഉത്തരവായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *