May 17, 2024

പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ പരിശീലനം

0
Img 20220202 115947.jpg
തിരുവനന്തപുരം :
പട്ടികജാതി  വികസന വകുപ്പും സി – ഡിറ്റും സംയുക്തമായി നടത്തുന്ന സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗർത്ഥികളെ ക്ഷണിക്കുന്നു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000/- രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. ബി -ടെക്, എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് വിജയിച്ചവർക്കും പരിശീലനം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം സൈബർശ്രീ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്നാ വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോം www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ cybersricdit@gmail.com എന്ന ഇ- മെയിൽ വിലാസത്തിലും അയക്കാവുന്നതാണ്. ഫോൺ : 0471 2933944,9895788334,9447401523,9947692219. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 13.02.2022.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *