May 16, 2024

പുരാതനജൈനമത സ്വാധീനത്തിനു തെളിവായി ബത്തേരി ജൈന ക്ഷേത്രം

0
Img 20220202 115503.jpg
 റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി 
കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ ബത്തേരി ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്.
സുൽത്താൻ ബത്തേരിയിലെ  ജൈനക്ഷേത്രം വിജയനഗർ രാജവംശത്തിൻ്റെ 
വാസ്തുവിദ്യാ എടുത്ത് കാട്ടുന്നു.
 
പതിമൂന്നാം  നൂറ്റാണ്ടിൽ വിജയനഗർ രാജവംശം നിർമ്മിച്ചതാണ് ബത്തേരി കിടങ്ങനാട് സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രം.
സുൽത്താൻ ബത്തേരിയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഈ ജൈനക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജൈന ക്ഷേത്രങ്ങളിൽ ഒന്നാണ്.
 ഇത് നിർമ്മിച്ചിരിക്കുന്നത്, വിജയനഗർ രാജവംശത്തിന് വാസ്തു നിർമ്മാണ  രീതിയിലാണ്.
 എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ ഈ ജൈന ക്ഷേത്രത്തിൽ ആയുധപ്പുരയാക്കി ആധിപത്യം സ്ഥാപിച്ചു.
 അങ്ങനെയാണ് ടിപ്പുവിന്റെ ആയുധപ്പുര, 'സുൽത്താൻ ബാറ്ററി 'എന്ന അർത്ഥം ലോപിച്ച് സുൽത്താൻ ബത്തേരി എന്ന ഇന്നത്തെ പേര് നിലവിൽ വന്നു.
 ബത്തേരി കിടങ്ങനാട് എന്ന സ്ഥലത്താണ് ഈ ജൈനക്ഷേത്രം നിലനിൽക്കുന്നത്.
 ഈ ക്ഷേത്രത്തിന മുൻപിൽ ഇരു വശത്തും മൂന്ന് മണ്ഡപങ്ങളും, ക്ഷേത്രത്തിന് പുറത്ത് ആഴത്തിൽ കിണറും,   മഹാവീർ ജയന്റെ ചിത്രങ്ങളും, പുരാതന ലിപികളും കരിങ്കല്ലിൽ നിർമ്മിതമായ ക്ഷേത്രത്തിന്റെ ഭിത്തിയിൽ കാണാൻ സാധിക്കും.
 പ്രത്യേകിച്ചും, അന്നത്തെ വിജയ രാജവംശ വാസ്തു ശൈലിയുടെ ശക്തമായ സ്വാധീനമാണ് ഈ ജൈന ക്ഷേത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
 ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വിശാലമായ കൊത്തുപണികളോടുകൂടിയ ഗ്രാനൈറ്റ് 
തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
 ക്ഷേത്രത്തിനു പുറത്ത് മേൽക്കൂരകളില്ലാത്ത വേ ർപ്പെടുത്തിയ 
തൂണു കളുള്ള മണ്ഡപങ്ങൾ ഉണ്ട്. നമസ്കാര മണ്ഡപങ്ങളായി 
അറിയപ്പെടുന്നു.
 
 പ്രധാനമായും,മുഖാ മണ്ഡപവും,  
മഹാമണ്ഡപം ശ്രീകോവിലിലുണ്ട്.
 ഇപ്പോൾ ഈ ജൈനക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണ്.   
 വിനോദ സഞ്ചാരകേന്ദ്രമായ ഈ ജൈനക്ഷേത്രത്തിന്റെ ആഡംബരവും, നിർമ്മിതിയും കാണുമ്പോൾ ഭൂതകാലത്തിലെ പ്രത്യേകിച്ചും,  രാജവംശത്തിന്റെ മധുരസ്മരണകളാണ് ഓർമ്മ വരുന്നത്.
 ഈ മനോഹര ജൈനക്ഷേത്രം കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
 സുൽത്താൻ ബത്തേരിയിലെ ജൈന ക്ഷേത്രത്തിലേക്കെ ത്തുന്ന ഏതൊരു സഞ്ചാരിക്കും  വിജയ വാസ്തു ശില്പ കലയുടെ അറിവും ,  പുരാതന രാജവംശത്തിന്റെ ഓർമ്മ കളുമാണ് സമ്മാനിക്കുന്നത് .
ജൈന സംസ്കൃതിയുടെ 
സംസ്കാര നിർമ്മിതികൾ അന്യാധീനമാകുമ്പോൾ 
അവശേഷിക്കുന്ന ശേഷിപ്പുകളിൽ ഒന്നാണീ 
ജൈന ക്ഷേത്രം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *