എൽ.ഐ.സി. സംരക്ഷണ ദിനം : സമരസമിതി ധർണ്ണ
കൽപ്പറ്റ : അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി. സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. എൽ.ഐ.സി. സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ഓഹരി വിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കാനുള്ള സർക്കാർ നയം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയുടെ ഭാഗമായാണ് കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും എൽ.ഐ.സി. ഓഫീസുകൾക്കുമുന്നിൽ ധർണാ സമരം നടന്നത്. സുൽത്താൻ ബത്തേരിയിൽ സമരസമിതി കൺവീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റയിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റയിൽ സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽമോൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ടി. സന്തോഷ്, ലിഥിൻ ജോസഫ്, വിനോദ് പി.എൻ., രേഖ സി.എം. എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കെ.സജിത്ത്കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോയിന്റ് കൗൺസിൽ വൈത്തിരി മേഖലാ സെക്രട്ടറി വിജയൻ പി.കെ. സ്വാഗതവും എ.കെ.എസ്.ടി.യു. ജില്ലാ ജോ.സെക്രട്ടറി നിവാസ് കാവിൽ നന്ദിയും പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ പി.എഫ്.സി.ടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജീപ്സൺ വി.പോൾ മുഖ്യപ്രഭാഷണം നടത്തി. ആർ.ശ്രീനു, എൻ.വി. കരുണാകരൻ, ടി.ആർ. ബിനിൽ കുമാർ, എന്നിവർ സംസാരിച്ചു. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ എൽ.ഐ.സി. ജീവനക്കാർ അഭിവാദ്യങ്ങളർപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.പി. ജയപ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോയിന്റ് കൗൺസിൽ ബത്തേരി മേഖലാ സെക്രട്ടറി ടി.കെ.യോഹന്നാൻ സ്വാഗതവും എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജി.എം. ജോണി നന്ദിയും പറഞ്ഞു.






Leave a Reply