May 10, 2024

വനിതാ ശാസ്ത്രജ്ഞ ഫെലോഷിപ്പിനു ഡോ. മെർലിൻ ലോപ്പസ് അർഹയായി.

0
Img 20220210 080548.jpg
കൽപ്പറ്റ:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2021-22 ലെ വനിതാ ശാസ്ത്രജ്ഞ ഫെലോഷിപ്പിനു ഡോ. മെർലിൻ ലോപ്പസ് അർഹയായി. വെല്ലൂർ വി ഐ ടി യൂണിവേഴ്സിറ്റി യിൽ നിന്നും ബയോ ഇൻഫർമേറ്റിക്സ് ൽ പി എച് ഡി കരസ്ഥമാക്കിയ  ഡോ മെർലിൻ ബയോ ഡൈവേഴ്സിറ്റി ഇൻഫർമേറ്റിക്സ് ൽ ആണ് തുടർ ഗവേഷണം നടത്തുന്നത്. വയനാട്ടിലെ വിവിധ കാലാവസ്ഥ മേഖലകളിൽ നെല്ലിലെ കീട ബാധ എങ്ങനെ ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പഠന വിഷയം. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയമാണ് പ്രസ്തുത ഗവേഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊജക്റ്റ്‌ ഗ്രാന്റ് ആയി 2963000/- രൂപയാണ് ലഭിക്കുക.ഗവേഷണ നിലയം ഡയറക്ടർ ഡോ വി. ഷക്കീല യാണ് സയന്റിസ്റ് മെന്റർ.
കൽപ്പറ്റ പാലമുറ്റം മാർട്ടിൻ ലോപ്പസ് ന്റെയും മേഴ്‌സിയുടെയും മകളാണ്. ഭർത്താവ് :ഡോ പ്രജീഷ് ടോമി (അസിസ്റ്റന്റ് പ്രൊഫസർ, വി ഐ ടി യൂണിവേഴ്സിറ്റി ) മകൾ : എൽന മരിയ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *