September 18, 2026

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് തുടക്കമായി

0
IMG_20220211_183704.jpg
By ന്യൂസ് വയനാട് ബ്യൂറോ

 
 മുപ്പൈനാട്: രാജ്യത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 76 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്ലാൻ ചെയ്തിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും, കേരള വാട്ടർ അതോറിറ്റിയുടെയും നിർവ്വഹണ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. മേപ്പാടി പഞ്ചായത്തിലെ നത്തംകുനിയിൽ നിന്നും കാരപ്പുഴ ഡാമിൻ്റെ വെള്ളം ശുദ്ധീകരിച്ച് 11 ലക്ഷം ലിറ്റർ വെള്ളം റിപ്പൺ എസ്റ്റേറ്റിലെ ടാങ്കിലേക്ക് സംഭരിച്ച് മറ്റ് അടിസ്ഥാന സംവിധാനങ്ങളൊരുക്കി എല്ലാ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണ സഹായ ഏജൻസി ജീവൻ ജ്യോതി എന്ന സംഘടനയാണ്. പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡൻറ് എ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ശിൽപ്പശാലയിൽ ട്രൈബൽ ഡെവലപ്മെൻറ് സോഷ്യലിസ്റ്റ് എ യോഹന്നാൻ ജലനിധി ജലജീവൻ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും, പദ്ധതിയുടെ നടത്തിപ്പ്, സാങ്കേതികവശങ്ങൾ എന്നീ വിഷയങ്ങളിൽ കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജീവൻ ജ്യോതി ടീം ലീഡർ മെൽഹാ മാണി, എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ് ഐ എസ് എയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *