September 19, 2026

സ്മാര്‍ട്ട് അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

0
IMG_20220211_184810.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ പരിധിയിലെ അഞ്ച് അംഗന്‍വാടികള്‍ സ്മാര്‍ട്ട് അംഗന്‍വാടികളായി ഉയര്‍ത്തിയതിന്റെ ഭാഗമയുള്ള  ഉദ്ഘാടനം എമിലി അംഗന്‍വാടിയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു. ഈ വര്‍ഷം 5 അംഗന്‍വാടികളാണ് സ്മാര്‍ട്ട് അംഗന്‍വാദികളായി മാറ്റിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ നഗരസഭ പരിധിയിലെ മറ്റു അംഗന്‍വാടികളും സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കല്‍പ്പറ്റ നഗരസഭയിലെ എമിലി, പുത്തൂര്‍വയല്‍, ഗ്രാമത്തുവയല്‍, തുറക്കോട്ടുവയല്‍ ഓണിവയല്‍ എന്നീ അംഗന്‍വാടികളാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ടാക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത കെ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ ടി ജെ ഐസക്, ജൈന ജോയ്, അഡ്വ എ പി മുസ്തഫ, സി കെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ അബ്ദുള്ള പി, വിനോദ്കുമാര്‍, ആയിഷ പള്ളിയാളില്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, ശരീഫ ടീച്ചര്‍, ശ്രീജ ടീച്ചര്‍, നഗരസഭ സെക്രട്ടറി കെ ജി രവീന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശാന്തമ്മ, അംഗന്‍വാടി ടീച്ചര്‍ നബീസ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *