May 28, 2026

പത്തു വയസുകാരിയെ പിതാവ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവം : പ്രതിക്ക് അഞ്ചു വര്‍ഷ തടവും പിഴയും

0
IMG_20220211_202717.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പുല്‍പ്പള്ളി സ്വദേശിനിയായ പത്തു വയസുകാരിയെ പിതാവ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് അഞ്ചു വര്‍ഷ തടവും പിഴയും വിധിച്ചു. കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതി ജഡ്ജ് എം.പി ജയരാജാണ് ശിക്ഷ വിധിച്ചത്.പരാതിക്കാരിയായ കുട്ടിയുടെ മൊഴി പ്രകാരം 2020 ജൂണ്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസ് പുല്‍പ്പള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി ബെന്നിയും, സി പി ഒ ടോണി മാത്യുവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ പ്രിയയാണ് കേസ് വാദിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *