May 28, 2026

ഗോത്ര ജനതക്ക് അഭിമാനമായി പ്രത്യേക നിയമനത്തിലൂടെ വയനാട്ടിലെ 84 പേർ പോലീസുകാരായി.

0
IMG_20220212_125029.jpg
By ന്യൂസ് വയനാട് ബ്യൂറോ
✍️സി.ഡി. സുനീഷ് 
കൽപ്പറ്റ:പ്രത്യേക നിയമനത്തിലൂടെ വയനാട്ടിലെ ഗോത്ര സമുദായങ്ങളിലെ 84 പേർ പോലീസ് അക്കാദമിയിൽ 
പരിശീലനം നേടി പോലീസുകാരായി. 
ഏറെ അഭിമാനത്തോടെയാണ് 
ഈ നിയമനത്തെ ഗോത്ര ജനത കാണുന്നത്. 
മലയോര നിവാസികളായ ഗോത്ര സമുദായങ്ങളിൽ നിന്നും പോലീസ് സേനയിൽ സാന്നിദ്ധ്യം ഉറപ്പാക്കി ,
മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ് ഈ നങ്ങൾ .
മറ്റ് മലയോര ജില്ലകളായ 
പാലക്കാട് നിന്നും ,മലപ്പുറത്ത് 
ഗോത്ര സമുദായങ്ങളിൽ നിന്നും നിയമനം ഉണ്ടായിട്ടുണ്ട്. ഗോത്ര ജനതയുടെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള വയനാട്ടിൽ നിന്നുമാണ് 
കൂടുതൽ പേർ പോലീസ് വേഷം അണിയുന്നത്. 
ഇതിൽ 36 പേർ വനിതകളാണ് എന്നുള്ളതും ശ്രദ്ധേയമാണ്. 
കഴിഞ്ഞ ദിവസം തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന പാസ്സിങ്ങ് ഔട്ട് പരേഡിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവർക്ക് നിയമനം നൽകിയത്.
തൊഴിലും വരുമാനത്തിനൊപ്പം പോലീസ് സേനയിൽ കൂടി സാന്നിദ്ധ്യം ഉറപ്പിച്ച് ഗോത്ര യൗവനങ്ങൾ ആന്മവിശ്വാസത്തിൻ്റെ ചുവട് ഉറപ്പിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *