September 9, 2024

റാഗിംഗും മര്‍ദനവും വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു

0
Img 20220212 130444.jpg
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് നടത്തുകയും മര്‍ദിക്കുകയും ചെയ്തതായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് സീനിയര്‍ വിദ്യാർത്ഥികൾക്കെതിരെ  പോലീസ് കേസ്സെടുത്തു . തൃശ്ശിലേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ  പ്ലസ്  വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥി ഒണ്ടയങ്ങാടി ഇലഞ്ഞിക്കല്‍ ജോയല്‍ ജോസഫാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ശുചി മുറിയില്‍ പോയി ക്ലാസ്സിലേക്ക്  തിരികെ വരുമ്പോള്‍ കൊമേഴ്‌സ് ബാച്ചിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് നിര്‍ത്തി റാഗിംഗ് നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും രണ്ടാഴ്ചയായി സീനീയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരകമായും പീഡിപ്പിക്കുകയാണെന്നും ജോയല്‍ പറഞ്ഞു. ഷര്‍ട്ട് അഴിക്കാനും, ശുചി മുറിയില്‍ പോകുമ്പോള്‍ പാമ്പേഴ്‌സ് ധരിക്കാനും തന്നോടും സുഹൃത്തുക്കളോടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി ആവശ്യപ്പെടാറുണ്ടെന്നും ജോയല്‍ പറഞ്ഞു, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് നടത്തുന്ന വിവരം മകന്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ച് തിരുനെല്ലി പോലീസില്‍ പരാതി നല്‍കിയതായും മാതാവ് ഫിലോമിന പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസേടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *