September 17, 2026

ടി.നസിറുദ്ദീൻ നിര്യാണത്തിൽ അനുശോചന മൗന ജാഥയും പൊതുയോഗവും നടത്തി

0
IMG-20220212-WA0088.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ടി നസിറുദ്ദീൻ്റെ നിര്യാണത്തിൽ മാനന്തവാടിയിൽ സർവ്വകക്ഷികളും പൗരാവലിയും അനുശോചന മൗന ജാഥയും പൊതുയോഗവും നടത്തി.
ഗാന്ധി പാർക്കിൽ നടത്തിയ അനുശോചന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  കേരളത്തിൽ സമര പോരാട്ടങ്ങൾ നടത്തിയും പൊതുരംഗത്തും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ടി നസിറുദ്ദീനെന്ന് പൊതുയോഗത്തിൽ അനുസ്മരിച്ചു. പി വി മഹേഷ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി എസ് മൂസ്സ, എം റജീഷ്, ജേക്കബ്ബ് സെബാസ്റ്റ്യൻ, ഇ.ജെ ബാബു, പടയൻ അമ്മത്, കെ ജയേന്ദ്രൻ, സി കുഞ്ഞബ്ദുല്ല, കെ എം ഷിനോജ്, കെ മുഹമ്മദ് ആസിഫ്, ദീപ്ത്തീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *