August 5, 2026

ജില്ലയില്‍ 427 പേര്‍ക്ക് കൂടി കോവിഡ്

0
IMG_20220212_171401.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1160 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163256 ആയി. 157072 പേര്‍ രോഗമുക്തരായി. നിലവില്‍ 4887 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4698 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 870 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 574 പേര്‍ ഉള്‍പ്പെടെ ആകെ 4887 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1243 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *