കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി: രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടിഅഡീഷണല്‍ എസ്.ഐ എം.അബ്ദുവും സംഘവും മേപ്പാടി പുതിയപാടി നെടുംകരണയില്‍ നടത്തിയ പരിശോധനയില്‍ എസ്‌റ്റേറ്റ് പാടികളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന യുവാവിനെ കഞ്ചാവ് സഹിതം പിടികൂടി. മൂപ്പൈനാട് റിപ്പണ്‍ കാളങ്ങാടന്‍ കെ.ജംഷീര്‍ (33) ആണ് പിടിയിലായത്.ഇയാളുടെ പക്കല്‍ നിന്നും 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.






Leave a Reply