June 23, 2026

മുതിര്‍ന്നവര്‍ക്കും മലകയറാം: വെറ്ററൻസ് ട്രക്കിംഗ് ഞായറാഴ്ച

0
IMG_20220217_130228.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ട്രക്കിംഗും മലകയറ്റവുമൊക്കെ യുവജനങ്ങള്‍ക്കു മാത്രം പോരല്ലോ.60 വയസ് പിന്നിട്ടവര്‍ക്ക് ട്രക്കിംഗിന് അവസരമൊരുക്കുകയാണ് ഗ്ലോബ് ട്രക്കേസ് കൂട്ടായ്മ, വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് .ഫെബ്രുവരി 20ന് ഞായറാഴ്ച അമ്പലവയല്‍ ചീങ്ങേരി മലയിലാണ് മലകയറ്റം സംഘടിപ്പിക്കുന്നത്.ഉച്ചയ്ക്ക് 2.30 ക്ക് തുടങ്ങി ആറ്  മണിക്കു മുമ്പ് തിരിച്ചെത്തും. ചീങ്ങേരി പാറയിലൂടെ രണ്ട് കിലോമീറ്റര്‍ കയറണം.ഏകദേശം മൂന്ന്  മണിക്കൂര്‍ സമയമാണ് മലകയറാനും ഇറങ്ങാനും വേണ്ടി വരിക.സ്ത്രീകള്‍ക്കും ട്രക്കിംഗില്‍ പങ്കെടുക്കാം.
എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയുമാണ് പരിപാടി നടത്തുന്നത്.സാഹസിക വിനോദങ്ങളില്‍ എറെ പരിചയ സമ്പത്തുള്ള ഗ്ലോബ് ട്രക്കേസിലെ അംഗങ്ങള്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടാകും.എന്തെങ്കിലും അസുഖമുള്ളവര്‍ക്കും മരുന്നു കഴിക്കുന്നവര്‍ക്കും മലകയറുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യവുണ്ടാകും.മൂന്ന് ഡോക്ടര്‍മാരാണ് സംഘത്തിലുണ്ടാവുക. അടിയന്തര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സും സജ്ജമായിരിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ .9074182346 , 9946929579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട്  മണിക്ക് ചീങ്ങേരി ടൂറിസം സെന്ററിന്റെ കവാടത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.ഒരോരുത്തരും കുടിവെള്ളം,ലഘുഭക്ഷണം, പഴവര്‍ഗങ്ങള്‍, തൊപ്പി തുടങ്ങിയവ കരുതണം.
മലമുകളിലെ കാഴ്ചകളും പ്രകൃതി സൗന്ദര്യവും മുതിര്‍ന്ന  പൗരന്മാര്‍ക്കും ആസ്വദിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഗ്ലോബ് ട്രക്കേസിന്റെ ലക്ഷ്യം.ഇതിനായി ഒരു സ്ഥിരം സംവിധാനമൊരുക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *