മേപ്പാടിയിൽ ടിപ്പർ ലോറി മറിഞ്ഞു ; ഒരാൾ മരിച്ചു
മേപ്പാടി : ടിപ്പർ ലോറി മറിഞ്ഞു ഒരാൾ മരിച്ചു. പൊഴുതന സേട്ടുകുന്ന് സ്വദേശി സാബു (സക്കറിയ 44) ആണ് മരിച്ചത്. വള പൊടിയുമായി പോകുന്ന ടിപ്പർ ബ്രേക്ക് ഡൗൺ ആയതു മൂലം ചാടിയിറങ്ങിയ സാബുവിന്റെ മുകളിൽ ടിപ്പർ വീഴുകയായിരുന്നു. ഭാര്യ : സിമി, മക്കൾ : ദീപു, ദീപക്, ദിൽന. സംസ്കാരം ഇന്ന് തരിയോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.
Leave a Reply