November 8, 2026

മോഷണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

0
IMG_20220218_195632.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: താഴെയങ്ങാടി ജ്യോതി ആശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. പിലാക്കാവ്, വട്ടര്‍ കുന്ന്, പള്ളിത്തൊടി ഷാഹിദ് (18) , കുറ്റിമൂല കല്ലന്‍ പറമ്പില്‍ കെ എസ് ജിതിന്‍ (18), തൃശ്ശൂര്‍ തൃപയാര്‍ സിദ്ധി വിനായക് ( 27) എന്നിവരെയാണ് മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ക്വാര്‍ട്ടേഴ്‌സില്‍ കയറിയ മോഷ്ടാക്കള്‍ മൊബൈല്‍ മോഷടിക്കുകയും, തുടര്‍ മോഷണ ശ്രമത്തിനിടെ വാടകക്കാരന്‍ വന്നപ്പോള്‍ അയാളുടെ  തലയില്‍ മുണ്ടിട്ട് മൂടി കടന്നു കളയുകയുമായിരുന്നു. 
വ്യാഴാഴ്ച രാത്രിയോടെയാണ്  ഇവര്‍  ബാബു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ മോഷണത്തിന് എത്തിയത്.എന്നാല്‍ മോഷണ ശ്രമത്തിനിടെ ക്വാര്‍ട്ടേഴ്‌സിലേക്ക് ബാബു എത്തുകയായിരുന്നു. ബാബു എത്തിയതറിഞ്ഞ മോഷണസംഘം ഉടുമുണ്ട് ബാബുവിന്റെ  മുഖത്തേക്കേറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞ സംഘത്തിന്റ് ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ക്ക് പോലീസ് കൈമാറുകയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍   സംഘത്തെ പിടികൂടുകയുമായിരു ന്നു.ഇവരില്‍ നിന്നും മോഷ്ടിച്ച  മോബൈല്‍ ഫോണും കണ്ടെടുത്തു.എസ് ഐ മാരായ ബിജു ആന്റണി, സനല്‍ കുമാര്‍, പ്രബോഷന്‍ എസ് ഐ വിഷ്ണു രാജ്, എ എസ് ഐ മോഹന്‍ ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജില്‍സ്, ഡ്രൈവർ  ഷാജഹാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *