August 7, 2026

ഹോമിയോ തട്ടിപ്പ്’ കർഷകർ ജാഗ്രത പാലിക്കണം

0
IMG_20220219_110909.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: 
 സർവ്വ -രോഗ കീട  സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും കർഷകരുടെ ഇടയിൽ ഹോമിയോമരുന്നുകൾ ചില സ്വകാര്യ വ്യക്തികളും ഏജൻസികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല കർഷകർക്ക്  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കാർഷിക വിളകളിലെ ഹോമിയോ പരിചരണം സംബന്ധിച്ച  സോഷ്യൽ മീഡിയ പ്രചരണങ്ങളും സജീവമാണ്. ഇവരുടെ വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുത് എന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കാർഷിക സർവ്വകലാശാല  അറിയിച്ചിട്ടുണ്ട്. കൃഷിയിൽ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവ്വകലാശാലയോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്യപ്പെട്ടിട്ടില്ലാത്തതാ കുന്നു.ഹോമിയോ മരുന്നുകൾ വിളകളിൽ  ഉൽപാദന വർദ്ധനവ് ഉണ്ടാക്കുമെന്നും വരൾച്ചയെ പ്രതിരോധിക്കുമെന്നും ഉള്ള വ്യാജ വാർത്തകളും ഇതിന്റെ പ്രോക്താക്കൾ  പ്രചരിപ്പിക്കുന്നുണ്ട്. കർഷകർ  സർവ്വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള  സസ്യ സംരക്ഷണ മാർഗ്ഗങ്ങൾ  ഉപയോഗിക്കണമെന്നും    അധികൃതർ  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *