June 23, 2026

മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിലായി

0
IMG_20220219_195124.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :മാരക മയക്കുമരുന്നായ   മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശി എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇരഞ്ഞോളി താഴെ വീട്ടിൽ നസീർ ഖാൻ മകൻ മുഹമ്മദ് ഷഫാത്ത് ഖാൻ( 24), എന്നയാളെ 115 ഗ്രാം  മെത്താം ഫിറ്റമിനുമായി(എം ഡി എം എ ) വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സജിത്ത് ചന്ദ്രനും പാർട്ടിയും മുത്തങ്ങ കർണ്ണാടക അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ അറസ്റ്റ് ചെയ്ത് കേസെടുത്തു. വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന എം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. പ്രിവന്റീവ് ഓഫീസർമാരായ കെ. ബി. ബാബുരാജ്, കെ.ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, നിഷാദ്, സുദീപ്, ജിതിൻ എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *