കൃഷിഭൂമി വിൽക്കപ്പെടുന്ന കാലത്ത് സർഗ്ഗാത്മകതയും കൃഷിയിൽ നിന്നകന്നു ; യു.കെ.കുമാരൻ
കൽപ്പറ്റ: കാർഷിക സംസ്കൃതിയെ കുറിച്ച് മറിച്ചെഴുത്ത് ആവശ്യമാണന്ന് യു.കെ.കുമാരൻ.
കൃഷി അന്യം നിൽക്കുകയും കൃഷിഭൂമി വിൽക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സർഗ്ഗാത്മകതയും കൃഷിയിൽ നിന്നകന്നുവെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് യു.കെ. കുമാരൻ കൽപ്പറ്റയിൽ പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി വയനാട് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ വയനാടൻ കാർഷിക സംസ്കാരവും സാഹിത്യവും എന്ന ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ കാർഷിക ജീവിതം ഇല്ലാതായികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സർഗ്ഗാത്മക സാഹിത്യത്തിലും കാർഷിക ജീവിതവുമായി ബന്ധപ്പെട്ട കൃതികളും കുറഞ്ഞിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക ജീവിതം എന്താണന്ന് പുതുതലമുറയെ പഠിപ്പിക്കാൻ കൃഷിക്കൊപ്പം കൃതികളുമുണ്ടാകണമെന്നും എഴുത്തുകാർ ഭാവനാത്മക ലോകത്ത് നിന്ന് മാറി യാഥാർത്ഥ്യം ഉൾകൊണ്ട് എഴുതുന്നവരാകണമെന്നും യു.കെ. കുമാരൻ നിർദ്ദേശിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് കൃഷിയുമായി ബന്ധപ്പെടുത്തി ഒരു ചർച്ച നടത്തിയതെന്നും യു.കെ. കുമാരൻ പറഞ്ഞു. കൃഷികാർക്ക് സുരക്ഷിതമായി ജീവിക്കാനാവശ്യമായ പെൻഷൻ കൊടുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു .
വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ ഉപദേശക സമിതി അംഗം എൽ.വി.ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി. സാബു പാലാട്ടിൽ,
പി.സി.രാമൻകുട്ടി , ഷാജി പുൽപ്പള്ളി, ബാവ കെ.പാലുകുന്ന്, ബാലൻ വേങ്ങര, ദാമോദരൻ ചീക്കല്ലൂർ, കെ. സച്ചിദാനന്ദൻ, കെ.രാജേഷ്, ഇമ്മാനുവൽ മനോജ് എന്നിവർ പ്രസംഗിച്ചു.
Leave a Reply