പ്രിയദർശിനി ചായ തോട്ടത്തിലെ വിശ്വാസ് മലയിലെത്തിയാൽ കാണാo ,വയനാടൻ മല നിരകളുടെ സൗരഭ്യം
റിപ്പോർട്ട് :സി.ഡി.സുനീഷ്
നരി നിരങ്ങി മലയും ബ്രന്മഗിരിയും മുനീശ്വരൻ മലയും കാഴ്ചാ വിസ്മയം തൂകി നിൽക്കുന്നത് കാണണമെങ്കിൽ ,
പ്രിയദർശിനി ടൂറിസം സോണിലെ വിശ്വാസ് പോയൻ്റിൽ എത്തിയാൽ മതി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, ജില്ലാ ഇൻഫർമേഷൻ വകുപ്പും ,ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ ട്രക്കിങ്ങിൽ നൂറോളം പേർ പങ്കെടുത്തു.
ഗ്ലോബ് ട്രക്കേഴ്സും ടൂറിസം വിദ്യാർത്ഥികളും സഞ്ചാര പ്രിയരും യാത്രയിൽ അണി ചേർന്നു.
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചരണത്തിനായി തയ്യാറാക്കിയ പന്ത്രണ്ടോളം ചെറു വീഡിയോകളുടെ പ്രകാശനത്തോടനുബന്ധിച്ചാണ് ട്രക്കിങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസ് തയ്യാറാക്കിയ, ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങള്‍ ചടങ്ങിൽ പ്രകാശനം ചെയ്യും. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങള്‍ എക്സ്പ്ലോര്‍ വയനാട്- വരൂ, വയനാട് കാണാം- എന്ന ടൈറ്റിലിലാണ് ലഘു വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്.
കോവിഡാഘാതം മൂലം
അടഞ്ഞു പോയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പുനർജീവനം ലക്ഷ്യം വെച്ചുള്ള പ്രചരണത്തിൻ്റെ ഭാഗമായാണ് വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്.
വിവിധ സമൂഹ മാധ്യമ ഫ്ലാറ്റ് ഫോമുകളിലടക്കം
വീഡിയോകൾ പ്രചരിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഡെപ്യൂട്ടി ഡയക്ടർ ഓഫ്
ടൂറിസം ഡി.വി.പ്രഭാത് ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി.
കെ. ജി. അജേഷ് ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ
കെ. മുഹമ്മദ് എന്നിവർ
രാവിലെ തുടങ്ങിയ ട്രക്കിങ്ങിന് നേതൃത്വം നൽകി.






Leave a Reply