വിദ്യാർത്ഥികളോടുള്ള ബാങ്കുകളുടെ ദ്രോഹ നടപടികൾ അവസാനിപ്പിക്കണം
കൽപ്പറ്റ : വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികളുടെ പേരിൽ അവരുടേതല്ലാത്ത കുറ്റത്തിന് ശത്രുതാ മനോഭാവത്തോടെയുള്ള നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പഠിച്ച കോഴ്സിനനുസരിച്ചുള്ള ജോലി ലഭിക്കാത്തതും ജോലിയുണ്ടെങ്കിൽ തന്നെ ജീവിത ചെലവും മറ്റും കഴിച്ച് വരുമാനമില്ലാത്തതുമാണ് ബാധ്യത തിരിച്ചടക്കാൻ സാധി ക്കാതെ വരുന്നത്. കോഴ്സ് കഴിഞ്ഞവരും കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്തവരുമായ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ലോൺ ബാധ്യത മൂലം ജപ്തി ഭീഷണിയും കോടതി കേസ്സും മറ്റുമായി പ്രയാസത്തിലായിരിക്കുന്നത്. ഒരു പൗരന്റെ മൗലികാവകാശമെന്ന നിലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലൂടെ തനിക്കും കുടുംബത്തിനും സമൂഹത്തിനും ഒത്തിരിയേറെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാമെന്ന ലക്ഷ്യം വെക്കുന്ന മേഖല യാണ് പ്രൊഫഷണൽ വിദ്യാഭ്യാസം. സാമ്പത്തിക പ്രയാസമുള്ളവർ അതിന് വേണ്ടിയെടുത്ത വിദ്യാഭ്യാസ വായ്പക്ക് മറ്റെല്ലാ വായ്പയേക്കാൾ അമിത പലിശയും പിഴപലിശയും നിയന്ത്രണമില്ലാതെ ഈടാക്കുന്നതിനാൽ എടുത്തതിലും പതിന്മടങ്ങായി വർദ്ധിച്ച് അടച്ച് തീർക്കാൻ കഴിയാത്ത വിധം ഭാരിച്ച് ബാധ്യതയായി മാറിയിരിക്കുകയാണ്. ഒരു സാധാരണ ക്കാരനായ വിദ്യാർത്ഥിക്കോ രക്ഷിതാവിനോ വിട്ടു വീഴ്ചകളില്ലാതെ ഭാരിച്ച് ബാധ്യത തീർക്കുന്നതിന് സാധിക്കുകയില്ല. ജപ്തി ഭീഷണിയും കോടതി കേസ്സുമായി വിദ്യാർഥികളെ ക്രൂശിക്കുന്ന നടപടികളാണ് ബേങ്കുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. വെറും കച്ചവട മന സ്സോടെയുള്ള ബേങ്കുകളുടെ ഇത്തരം നടപടികൾ അവസാനിപ്പിച്ചാൽ മാത്രമേ ബാധ്യതക്ക് പരിഹാരം കാണാൻ കഴിയുകയുള്ളു. ഭീഷണികൊണ്ട് ഈ പ്രശ്നം പരിഹരിക്കാമെന്ന് കരു തിയാൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
2017-08 സങ്കീർണ്ണമായി ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി സർക്കാർ കൊണ്ടു വന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് 900 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും നൂറ് കണക്കിന് വിദ്യാർത്ഥികൾ പദ്ധതിയുടെ സഹായം ലഭിക്കാതെ ആനുകൂല്യത്തിൽ നിന്നും പുറത്തായതാണ് ഇന്നത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം. വയനാട് ജില്ല കാർഷിക തകർച്ചയും വന്യമൃഗശല്യം ഉൾപ്പെടെ ഉള്ള പ്രതിസന്ധികൾ നേരിടുന്ന സാഹച ര്യത്തിൽ ജീവിതം തന്നെ ദുഷ്കരമായിരിക്കുകയാണ്. ചെറുകിട കർഷകരും മറ്റു പാവ പ്പെട്ട ജനവിഭാഗങ്ങളുമാണ് ബേങ്കുകളുടെ ഭീഷണിക്ക് മുമ്പിൽ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുന്നത്. ആയതുകൊണ്ട് സർക്കാർ മുമ്പ് പദ്ധതിക്ക് വേണ്ടി മാറ്റി വെച്ച പദ്ധതി തുകയുടെ ഭാഗികമായി ചിലവഴിച്ചതിന്റെ ബാക്കി വരുന്ന പദ്ധതി തുക ഉപയോഗിച്ച് നേരത്തെ നടപ്പാക്കിയ രീതിയിൽ പലിശ പൂർണ്ണമായും ഒഴിവാക്കി 60 40 അനുപാതത്തിൽ തീർപ്പാക്കുന്നതിനും പലവിധ കാരണങ്ങളാൽ വളരെ പ്രയാസം അനുഭവിക്കുന്നവരുടെ വായ പൂർണ്ണമായി ഏറ്റെടുത്ത് പരിഹാരമുണ്ടാകണം. കൂടാതെ ബേങ്കുകൾ കോടതികളി ലെത്തിച്ച് മുഴുവൻ കേസ്സുകളും പിൻവലിച്ച് സഹായ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതി നുള്ള നടപടികളും ഉണ്ടാകണമെന്നും സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെയുള്ള മുഴുവൻ നിയമ നടപടികളും ബേങ്കുകൾ നിർത്തി വെക്കണമെന്നും യോഗത്തിൽ ആവശ്യ പ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ടി.ഡി.മാത്യു അധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇരുപുത എം.വി. പ്രഭാകരൻ, ഫ്രാൻസിസ് പുന്നോലിൽ, ഉസ്മാൻ തലപ്പുഴ, എസ്.ജി.ബാലകൃഷ്ണൻ ജോസ് കല്ലോടി മുതലായവർ സംസാരിച്ചു.





Leave a Reply