August 5, 2026

വഞ്ചി സ്ക്വയറിൽ ഇനി നാലുനാൾ കലാസദ്യ

0
IMG_20220223_201758.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: സി പി ഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഹൈക്കോടതി ജംഗ്ഷനിൽ ഫെബ്രുവരി 25 മുതൽ 28 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. സമ്മേളനത്തിന്റെ പ്രചരണാർത്ഥം റെഡ് പാലറ്റ് ചിത്രരചന ക്യാമ്പിൽ അറുപതിലധികം കലാകാരൻമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഈ നാലു ദിവസവും രാവിലെ പത്തു മണി മുതൽ ഉണ്ടാകും. കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 25 ന് വൈകുന്നേരം അഞ്ചു മണിക്ക് സി പി ഐ എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിക്കും. 
സമ്മേളനത്തിന്റെ മുൻപുള്ള ദിവസം വരെ രാത്രി ഒമ്പത്  മണി വരെ നഗരത്തെ ഉത്സവ ഭരിതമാക്കാൻ നാടൻപാട്ട്, കവിയരങ്ങ്, ഓട്ടൻതുള്ളൽ, ലഘുനാടകങ്ങൾ, ഉപകരണസംഗീതം, മാജിക് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രമോദ് പയ്യന്നൂരിന്റെ നാടകം കലാപരിപാടികൾക്ക് മാറ്റുകൂട്ടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *