May 5, 2026

ലഹരിവിരുദ്ധ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

0
site-psd-130
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് കൈനാട്ടി ജനറല്‍ ആശുപത്രിയുമായി സഹകരിച്ച് ലഹരിവിരുദ്ധ മാനസികാരോഗ്യ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ എ. സ്മിത, സീനിയര്‍ അസിസ്റ്റന്റ് എം.പി. ജഷീന എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. നവാസ്, അഡോളസെന്റ് കൗണ്‍സലര്‍ പി.എസ്. മേഘ്ന എന്നിവര്‍ ക്ലാസെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *