മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി:മധ്യവയസ്ക്കനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കമ്മന നഞ്ഞോത്ത് അടിയ കോളനിയിലെ ഗോപി (48) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കാണാതായ ഗോപിയെ നാട്ടുകാരും അഗ്നിശമന സേനാ൦ഗങ്ങളും നടത്തിയ തിരച്ചിലിലാണ് ചൊവാഴ്ച ഉച്ചയോടെ കൊയിലേരി ടൗണിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത മദ്യപാന ശീലമുള്ള ഗോപി മദ്യലഹരിയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണതാകാം എന്നാണ് പ്രാഥമീക നിഗമനം. മൃത്ദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





Leave a Reply