June 25, 2026

എ.കെ.ജി .സി .ടി . പ്രവർത്തക ക്യാമ്പ് 11 മുതൽ ബത്തേരിയിൽ

0
IMG_20171109_120643
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അസോസ്സിയേഷൻ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്സ് ( എ.കെ.ജി.സി.ടി. ) സംസ്ഥാന പ്രവർത്തക ക്യാമ്പ് നവംബർ 11, 12 തിയ്യതികളിൽ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി ക്യാമ്പിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

     അധ്യാപകരുടെ ജോലി ഭാരം, നിയമനം, പ്ലേസ്മെന്റുകൾ, പ്രൊമോഷൻ, തുടങ്ങിയ വിഷയങ്ങളും ഉന്നത വിദ്യാഭ്യാസ ഗുണനിലവാരവും ക്യാമ്പിൽ ചർച്ച ചെയ്യുമെന്ന് ഇവർ പറഞ്ഞു . പുരോഗമന സർക്കാരിനെപ്പോലും പ്രതി സന്ധിയിലാക്കുന്ന തരത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലെന്ന്  ഇവർ ആരോപിച്ചു.
    ക്യാമ്പ് 11-ന് രാവിലെ 10 മണിക്ക് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. നവലിബറൽ നയങ്ങളും തൊഴിലാളികളും എന്ന വിഷയത്തിൽ കേളുവേട്ടൻ  പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും.  തുടർന്ന് ഉച്ചകഴിഞ്ഞ് തൊഴിൽ രംഗത്തെ സ്ത്രീ എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഷം സാദ് ഹുസൈൻ , മതം, ജാതി, ദേശീയത എന്ന വിഷയത്തിൽ പ്രൊഫ: കെ.ഇ.എൻ. കുഞ്ഞമ്മദ് എന്നിവർ   പ്രഭാഷണം നടത്തും. ചർച്ചയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *