പ്രമേഹദിന റാലി നടത്തി
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹദിന റാലി നടത്തി. കളക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എ.ഡി.എം കെ അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമ്പതിലധികം എന്‍.എസ്.എസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമേന്തി റാലിയില്‍ അണിനിരന്നു. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ സുധാറാണി, അധ്യാപിക എ സ്മിത, പി.ടി.എ പ്രസിഡന്റ് പി.സി നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply