ശിശുദിനത്തോടനനുബന്ധിച്ച് കുട്ടികൾക്കായുളള പ്രത്യേക ശില്പശാല സംഘടിപ്പിച്ചു
കൽപറ്റ: ദേശീയ ശിശുദിനത്തോടനനുബന്ധിച്ച് ചൈൽഡ്‌ലൈൻ വയനാട് കേന്ദ്രം, ജില്ലാ ഭരണകൂടം , ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, യൂണിസെഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട 8 വിഷയങ്ങളിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്വയം പഠനവും വിഷയാധിഷ്ഠിത ചാർട്ട് നിർമ്മാണം, സ്‌കിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗവും ഓണ്‍ലൈൻ കെണികളും, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും, ദൂഷ്യവശങ്ങളും , ശാരീരിക-മാനസിക ലൈംഗിംക ചൂഷണങ്ങളെ എങ്ങനെ പ്രതിരോധിക്കാം, കുടുംബത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, സ്ഥാപനങ്ങളിലും, സമൂഹത്തിലും കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ശൈശവവിവാഹം ബാലവേല, കുട്ടികളുടെ അവകാശകാശങ്ങളും കടമകളും, എന്നീ വിഷയങ്ങളിലാണ് കുട്ടികൾ അവതരണങ്ങൾ തയ്യാറാക്കിയത.് മുട്ടിൽ ഓർഫനേജ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചൈൽഡ്‌ലൈൻ ഡയറക്ടർ സി.കെ ദിനേശൻ അധ്യക്ഷനായിരുന്നു. മുട്ടിൽ ഓർഫനേജ് ചെയർമാൻ മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രൻസിപ്പൽ ഇൻചാർജ്ജ് എസ്. എം ഷമി, അഡ്വ.കെ. എം മനോജ് , അബ്ദുൾ റസാക്ക്, മജേഷ് രാമൻ, മുഹമ്മദ് മിദ്‌ലാജ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സമാർ പരിപാടികൾക്ക് നേതൃത്വം നല്കി.





Leave a Reply