July 3, 2026

ബത്തേരിയിൽ 16 മുതൽ നാടക മേള

0
IMG-20181115-WA0140
By ന്യൂസ് വയനാട് ബ്യൂറോ
നാടകമേള നവംബര്‍ 16മുതല്‍
ബത്തേരി:കേരള അക്കാദമിയിലെ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ പള്‍സും ബത്തേരി നഗരസഭയും സംയുകത്മായ ഈ മാസം 16മുതല്‍ ഡിസംബര്‍ 30വരെ നഗരസഭ ഓഡിറ്റോറിയത്തില്‍വച്ച്‌ നാടകമേള സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാടകമേളയില്‍ സംസ്ഥാനത്തെ മികച്ച 12 നാടകസമിതിളുടെ പ്രഫഷണല്‍ നാടകങ്ങളാണ്‌ അവരങ്ങേറുക.എല്ലാദിവസവും വൈകിട്ട്‌ ആരരമുതലാണ്‌ നാടകങ്ങള്‍ ആരംഭിക്കുക.ഈമാസം 16ന്‌ അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെശരികള്‍ എന്നനടകത്തോടെയാണ്‌ തുടക്കമാകുക.ഒന്നരമാസം നീണ്ടുനില്‍ക്കുന്ന നാടകമേളയില്‍ നിന്നും മികച്ചനാടകം,നടന്‍,നടി തുടങ്ങി പത്തുമേഖലകള്‍ തിരഞ്ഞെടുത്ത്‌ ജനുവരിയില്‍ നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍വച്ച്‌ ക്യാഷ്‌ അവാര്‍ഡും സമ്മാനങ്ങളും നല്‍കുമെന്നും ബത്തേരി നഗരസഭചെയര്‍മാന്‍ ടി.എല്‍.സാബു,ഡപ്യൂട്ടിചെയര്‍പേഴ്‌സണ്‍ ജിഷാഷാജി,കേരളഅക്കാദമി മാനേജിംഗ്‌ ഡയറക്ടര്‍ ജേക്കബ്‌.സി.വര്‍ക്കി,വിനുപ്രകാശ്‌,അജയ്‌ രാജ്‌,മെല്‍ബിന്‍തമ്പി എന്നിവര്‍ അറിയി്‌ച്ചു.  

                         ജയരാജ് ബത്തേരി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *